Timely news thodupuzha

logo

ലോക ശീതീകരണ ദിനം ആഘോഷിച്ചു

തൊടുപുഴ: എച്ച്.വി.എ.സി.ആർ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ലോക ശീതീകരണ ദിന ആഘോഷിച്ചു. സംഘടനയുടെ പതാക ഉയർത്തിയും സന്ദേശം കൈമാറിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. കൗൺസിൽ അംഗം ഷിന്റോ വണ്ണപ്പുറം പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് നിസാർ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസ്ഥാന കൗൺസിൽ അംഗം റോബിൻ വാഴക്കുളം, ജില്ലാ ട്രഷറർ ബൈജു കൂൾമാക്സ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസ് കുമ്പംകല്ല് നന്ദിയും പറഞ്ഞു.

ജൂൺ 26നാണ് ലോക ശീതീകരണ ദിനമായി ആഘോക്ഷിക്കുന്നത്. പ്രത്യേകിച്ച് റെഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷൻ ഇന്റസ്ട്രി. നെക്സ്റ്റ് ജെനറേഷൻ കൂളിങ്ങെന്നതാണ് ഡബ്ല്യൂ.ആർ.ഡിയുടെ ഈ വർഷത്തെ തീം വേഡ്. എച്ച്.വി.എ.സി മേഖലയിൽ കാർബൺ ബഹിർഗമനവും ഇലക്ട്രിസിറ്റി ഉപയോഗവും കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *