Timely news thodupuzha

logo

രണ്ടാം വന്ദേഭാരത്, കേരളത്തിന് ഓണസമ്മാനം

ചെന്നൈ: കേരളത്തിന് ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിൻറെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാമത്തെ വന്ദേഭാരതിന് രണ്ട് റൂട്ടുകൽ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണയിൽ. ദക്ഷിണ റെയിൽവേ ബോർഡാണ് റൂട്ട് പരിഗണിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരം-കാസർഗോഡിൻറെ എതിർദിശയിലായിരിക്കുമെന്ന് റെയിൽ വേ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും കാസർഗോഡ് അറ്റക്കുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മാംഗ്ലൂരിൽ നിന്നാണ് സർവ്വീസ് തുടങ്ങാൻ സാധിക്കുക.

കോട്ടയം വഴി 634 കീലോമീറ്ററാണ് ദൂരം. നിലവിൽ ഈ ദൂരം പിന്നിടാൻ ട്രെയിനുകൾ 11 മുതൽ 15 മണിക്കൂറുകൾ എടുക്കുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരതെത്തുന്നത്.

തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവ്വീസെന്നാണ് റെയിൽ വേ പറയുന്നത്. വൈദ്യൂതികരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *