Timely news thodupuzha

logo

വിരമിച്ച ജീവനക്കര്‍ക്ക് സ്ഥിരമായി പെന്‍ഷന്‍ മുടങ്ങുന്നു; കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍

തൊടുപുഴ: കഴിഞ്ഞ കുറെ മാസങ്ങളായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ അകാരണമായി വൈകുന്നു. ആഗസ്റ്റ് മാസം ഒന്നാം തീയതി ലഭിക്കേണ്ടിയിരുന്ന പെന്‍ഷന്‍ ആഗസ്റ്റ് 25ആം തീയതി ആയിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ആഗസ്റ്റ് 29 തിരുവോണ നാളില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിനു മുന്‍പില്‍ കഞ്ഞി വച്ചു പ്രതിഷേധി ക്കുവാന്‍ തീരുമാനിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്കു കത്തു നല്‍കിയതിനു ശേഷം ആഗസ്റ്റ് 28ന് ആണ് പെന്‍ഷന്‍ തുക അനുവദിച്ചത്.

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നോണ്‍ പ്ലാന്‍, പ്ലാന്‍ അക്കൗണ്ടുകളിലേക്കാണ് സര്‍ക്കാരില്‍ നിന്നും ഗ്രാന്‍റ് അനുവദിക്കുന്നത്. നോണ്‍ പ്ലാന്‍ അക്കൗണ്ടിൽ നിന്നുമാണ് ജീവനക്കാരുടെ ശമ്പളം, വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍, കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ദിവസ വേതന dടിസ്ഥാനത്തില്‍ ജോലി നോക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ വേതനവും നല്‍കി വരുന്നത്.

പെന്‍ഷനും, ശമ്പളവും എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നല്‍കിവരുന്നതിനി ഇടെയാണ് പെന്‍ഷന്‍കാരുടെ തുക മാത്രം വൈകിപ്പിച്ചുകൊണ്ടുള്ള ഈ വിവേചനം കാണിക്കുന്നത്.

ഒരു പുരുഷായുസ്സു മുഴുവന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിനു വേണ്ടി രാവും പകലുമില്ലാതെ കഠിനമായി ജോലി ചെയ്ത് ദേശീയ -അന്തര്‍ദ്ദേശീയ – ഒളിമ്പിക് താരങ്ങളെ വാര്‍ത്തെടുത്ത് കേരളത്തിന്‍റെ യശ്ശസ് അന്തര്‍ദ്ദേശീയ തലത്തില്‍ ഉയര്‍ത്തി സര്‍വ്വീസില്‍ നിന്നും വിരമിച്ച കായിക പരിശീലകരിലും ജീവനക്കാരിലും പലരും ഇന്ന് കിടപ്പു രോഗികളും വീല്‍ ചെയറിനെ ആശ്രയിച്ച് സഞ്ചരിക്കുന്നവരുമാണ്. അവരുടെ മരുന്നുകള്‍ക്കും നിത്യ നിദാന ചെലവുകള്‍ക്കും പെന്‍ഷന്‍ മാത്രമാണ് ആശ്രയം. 200ല്‍ താഴെ മാത്രം വരുന്ന പെന്‍ഷന്‍കാരോടൊണ് ഈ വിവേചനം കാണിക്കുന്നത് എന്നോര്‍ക്കണം.

2018നു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച കൗണ്‍സില്‍ ജീവനക്കാരുടെ ടെര്‍മിനല്‍ സറണ്ടര്‍, കമ്മ്യൂട്ടേഷന്‍, ഗ്രാറ്റ്വിറ്റി പത്താം ശമ്പള കമ്മീഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ ഇവര്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും, 2 മാസങ്ങള്‍ക്കുള്ളില്‍ ടി തുക നല്‍കുവാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചില്ല. കൗണ്‍സിലിന്‍റെ നിരുത്തരവാദപരമായ അനാസ്ഥയില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് ശക്തമായി പ്രതിഷേധിച്ചു. പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉന്നയിച്ചിട്ടുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷന്‍കാരുടെ ന്യായമായ ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാത്ത പക്ഷം കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിനു മുമ്പില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതാണെന്ന് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.സുന്ദരേശന്‍ പിള്ളയും സെക്രട്ടറി ജി.സുരേഷും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *