Timely news thodupuzha

logo

നവകേരള സദസ്; സ്കൂൾ കുട്ടികളെ റോഡിൽ പൊരി വെയിലത്ത് നിർത്തി, കെ.എസ്.യു ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: സ്കൂൾ കുട്ടികളെ നവകേരള സദസിന്‍റെ ഭാഗമായി റോഡിൽ പൊരി വെയിലത്ത് നിർത്തിയ സംഭവത്തിൽ കെ.എസ്.യു ഹൈക്കോടതിയിലേക്ക്. തെളിവുകൾ അടക്കം ഇന്ന് കോടതിയിൽ ഹർജി സമർപ്പിക്കും.

നവ കേരള സദസിന്‍റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹർജി. ഇതിനു പുറമേ തിരുവനന്തപുരത്ത് നവ കേരളസദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദേശം ലഭിച്ചെന്നും ഹർജിയിൽ കെ.എസ്‌.യു വ്യക്തമാക്കുന്നു.

അതേസമയം, കുട്ടികളെ നിർബന്ധമായും പരിപാടിയിലേക്കെത്തിക്കാൻ സർക്കാർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പ്രത്യേക പരിപാടിയിൽ പങ്കെടുപ്പിക്കാൻ രക്ഷിതാക്കളുടെ അനുമതി വേണമെന്നും കുട്ടികളെ വെയിലത്ത് നിർത്തി ഒരു പരിപാടിയിലും പങ്കെടുപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല കുട്ടികളെ തണലത്താണ് നിർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഇത് ആവർത്തിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *