Timely news thodupuzha

logo

കോൺഗ്രസ്‌ – ലീഗ്‌ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ട്‌ പിന്തുണ അറിയിച്ചു

കോഴിക്കോട്‌: നവകേരള സദസ്സിന്‌ പിന്തുണയും ആശംസയുമായി വീണ്ടും കോൺഗ്രസ്‌ – മുസ്ലിംലീഗ്‌ നേതാക്കൾ. ഓമശേരിയിൽ ഞായർ രാവിലെ നടന്ന സദസ്സിൽ കോൺഗ്രസ്‌ – ലീഗ്‌ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും കണ്ട്‌ പിന്തുണ അറിയിച്ചു.

യു.ഡി.എഫ് ഭരിക്കുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.

കോൺഗ്രസ്‌ പെരുവയൽ മണ്ഡലം മുൻ പ്രസിഡന്റ്‌കൂടിയാണ്‌ അബൂബക്കർ. ലീഗ് ഭരിക്കുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഉള്ള്യേരി പഞ്ചായത്ത്‌ ലീഗ്‌ മുൻ വൈസ്‌ പ്രസിഡന്റ്‌ കുമ്മായപ്പുറത്ത്‌ മജീദ്‌ ഹാജി, കൊടുവള്ളി മണ്ഡലം ലീഗ് ഭാരവാഹി യു കെ ഹുസൈൻ ഓമശേരി, ലീഗ്‌ കട്ടിപ്പാറ പഞ്ചായത്ത്‌ അഞ്ചാം വാർഡ്‌ പ്രസിഡന്റ്‌ മൊയ്‌തു മുട്ടായി എന്നിവരും സദസ്സിൽ പങ്കാളിയായി.

ചുരം സംരക്ഷണ സമിതി പ്രസിഡന്റായ മൊയ്‌തു ഗതാഗതപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. യു.ഡി.എഫിന്റെ വിലക്കുകളും ബഹിഷ്‌കരണവും നിലനിൽക്കുമ്പോഴാണ് ഈ നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുത്തതെന്നത് ശ്രദ്ധേയമായി.

Leave a Comment

Your email address will not be published. Required fields are marked *