Timely news thodupuzha

logo

എൽദോസ് കുന്നപ്പിള്ളിയെ മർദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. ‌

ഇന്നലെ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എം.എൽ.എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

ബൈക്കുകളിലെത്തിയവരാണ് എം.എല്‍.എയെ ആക്രമിച്ചത്. ഡി.വൈ.എഫ്.ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *