Timely news thodupuzha

logo

വീൽ ചെയർ പാർക്ക് സ്ഥാപിച്ചു

വഴിത്തല: ശാന്തി​ഗിരി കോളേജിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വീൽ ചെയർ പാർക്ക് സ്ഥാപിച്ചു. പുറപ്പുഴ ദ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്കരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശാന്തി​ഗിരി കോളേജിന്റെ തനിമയാണ് ഭിന്നശേഷി പുനരധിവാസമെന്ന് അദ്ദേഹം പറഞ്ഞു. ഈ നൂതന സംരംഭം കേരളത്തിൽ ആദ്യമാണ്. ശാന്തി​ഗിരിയിലെ കുട്ടികൾക്ക് ഈ പാർക്ക് വലിയ ഉല്ലാസവും ആനന്ദവും നൽകുമെന്നും ഭാസ്കരൻ വ്യക്തമാക്കി.

വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് ഉപകാരപ്രദമായ രീതിയിലാണ് പാർക്കും ഉപകരണങ്ങളും നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ കോളേജ് മാനേജർ പോൾ പാറക്കാട്ടേൽ സി.ഐ.ഐ സ്വാ​ഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പയറ്റനാൽ, പ്രോജക്ട് ഓഫീസർ മാത്യു എന്നിവർ ആശംസകൾ നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *