Timely news thodupuzha

logo

തിരുവാതിര ഉത്സവം നടത്തി

തൊടുപുഴ: കാഞ്ഞിരമറ്റം ആവണി തിരുവാതിര സംഘാംഗങ്ങളും, തെക്കുംഭാഗം ചുരളി ഭാഗത്തെ നിരവധി കുടുംബങ്ങളും ചേർന്ന് തിരുവാതിര ഉത്സവം സംഘടിപ്പിച്ചു.

തെക്കുംഭാഗം ചുരളിവീട്ടിൽ സിന്ധു പ്രകാശിൻ്റെ വീട്ടിലാണ് തിരുവാതിര ഉത്സവം ആഘോഷിച്ചത്.തിരുവാതിരയിലെ വിവിധ ഇനങ്ങളായ പിന്നൽ തിരുവാതിര, കോല്കളി, കൈകൊട്ടിക്കളി എന്നിവയും ഭജനയും ഒരുക്കിയിരുന്നു. അരിയാഹാരം വെടിഞ്ഞ്‌ തിരുവാതിര നാളില്‍ സ്‌ത്രീകള്‍ വ്രതമനുഷ്‌ഠിച്ച്‌ ശിവപൂജയും നടത്തി.

ഭക്‌തിയോടെ ഉറക്കം വെടിഞ്ഞ്‌ തിരുവാതിര കളിച്ച്‌ ഭഗവാനെ സ്‌തുതിച്ച്‌ ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ക്ഷേമത്തിനു വേണ്ടി മംഗല്യവതികള്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്തു വരുന്നു.

പാർവതി ശിവനെ ഭർത്താവായി ലഭിക്കാൻ കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്തുവെന്നും ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു. ഇതാണ് കന്യകമാരും സുമംഗലികളും നോയമ്പ് നോറ്റ് തിരുവാതിര ഉത്സവം ആഘോഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *