Timely news thodupuzha

logo

ഭരണഘടനയ്ക് വിധേയമായാവണം ഗവർണർ പ്രവർത്തിക്കാൻ ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ ഉപദേശംപ്രകാരം വേണം ഗവർണ്ണർ പ്രവർത്തിക്കാൻ എന്ന് മുഖ്യമന്ത്രി. 

ഭരണഘടനയ്ക് വിധേയമായി ആവണം ഗവർണ്ണർ പ്രവർത്തിക്കാൻ. സമൂഹത്തിന് മുന്നിൽ ആരും പരിഹാസ്യരാവരുത്.  സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. ആരും ആരേയും വിമർശിക്കാൻ പാടില്ല എന്ന നില നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന.നമ്മുടെ രാജ്യം ഫെഡറൽ തത്ത്വങ്ങളാണ് പിന്തുടരുന്നത്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെയും തെരഞ്ഞെടുത്തപ്പെട്ട മന്ത്രി സഭയുടെയും കർത്തവ്യവും കടമയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

മന്ത്രി സഭയുടെ ഉപദേശവും സഹായവും അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ് ഗവർണർ പദവി. ഗവർണറുടെ അധികാര പരിധി വളരെ ഇടുങ്ങിയതാണ്. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അത് സാധുവല്ല, സാധുവാകുകയും ഇല്ല. സമൂഹത്തിന് മുന്നിൽ ​ഗവർണർ അപഹാസ്യമാകരുത്.  കേരള സർവകലാശാല, ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള ​ഗവർണറുടെ നടപടികൾ നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹ്തതിന്റെ സഹകരണം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട്‌ യുകെയില്‍ 42000 നഴ്‌സുമാരുടെ ഒഴിവ് വരും. ആരോഗ്യമേഖലയില്‍ യുകെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *