Timely news thodupuzha

logo

തൊടുപുഴയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന ത്രിദിന പരിശീലന പരിപാടി നഗരസഭ ടൗൺഹാളിൽ വെച്ച് ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ കരീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നോഡൽ ഓഫീസർ ബിജോ മാത്യു, എസ്.ബി.എം വൈ.പി, കെ.എസ്.ഡബ്ല്യൂ.എം.പി പ്രതിനിധികൾ, കില ആർ.പിമാർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *