Timely news thodupuzha

logo

കണ്ണൂരിൽ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി അറസ്റ്റിൽ

കണ്ണൂർ: യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പെരുമ്പടത്തെ തോപ്പിൽ രാജേഷിന്‍റെ(47) മുഖത്ത് ആസിഡ് ഒഴിച്ച കമ്പല്ലൂർ സ്വദേശി റോബിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

രാജേഷ് വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുന്നതിനിടെ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവസ്ഥലത്തി നിന്ന് പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് സംശയത്തിന്‍റെ പേരിൽ നടത്തിയ അന്വേഷണത്തിലാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റ രാജേഷ് പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *