കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്ന് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തതായ വിവരം അധികൃതര്‍ അറിയിച്ചത്. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്.
കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൊട്ടിയൂര്‍ പന്നിയാംമലയില്‍ ജനവാസ മേഖലയിലാണ്.
കടുവ മുള്ളുവേലിയില്‍ കുടുങ്ങിയത്. സ്വകാര്യ വ്യക്തിയുടെ കശുമാവിന്‍ തോട്ടത്തില്‍ പറമ്പ് അതിര്‍ത്തിയില്‍ സ്ഥാപിച്ച മുള്ളുവേലിയിലാണ് കുടുങ്ങിയത്.