Timely news thodupuzha

logo

പല്ലാരിമംഗലം ഹരിത കർമ്മസേനക്ക് ട്രോളികൾ നൽകി

കോതമം​ഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലേയും ഹരിത കർമ്മസേന അംഗങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ ട്രോളികളുടെ വിതരണോദ്ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവ്വഹിച്ചു.

വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, വാർഡ് മെമ്പർ എ.എ രമണൻ, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് എം.എം നിസീമ, വി.ഇ.ഒ പി സിറാജ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *