Timely news thodupuzha

logo

വന്യജീവി ആക്രമണ വിഷയത്തിൽ സർക്കാർ നിസംഗത വെടിയണമെന്ന് ആം ആദ്മിപാർട്ടി, ഇന്ദിരയുടെ വീട് സന്ദർശിച്ചു


നേര്യമം​ഗലം:
വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണ വിഷയത്തിൽ സർക്കാർ നിസംഗത വെടിയണമെന്ന്’ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയുടെ അക്രമണത്തിൽ മരണപ്പെട്ട ഇന്ദിരയുടെ ഭവനം സന്ദർശിക്കുകയായിരുന്നു ആം ആദ്മി പാർട്ടി സംസ്ഥാന നേതാക്കൾ. ഇന്ദിരയെ കാട്ടാന ആക്രമിച്ച സ്ഥലവും അവർ സന്ദർശിച്ചു. ഭവനത്തിലെത്തി ഇന്ദിരയുടെ ഭർത്താവിനെയും കുടുംബാഗങ്ങളെയും കണ്ട് അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തൻ്റെ ഭാര്യയെ കാട്ടാന കൊലപ്പെടുത്തായിട്ടും ഫോറസ്റ്റ് അധികാരികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ പറഞ്ഞു.

നൂറുകണക്കിന് കർഷകരുടെ ജീവൻ പൊലിഞ്ഞിട്ടും കോടിക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടും സർക്കാർ മൗനം അവലംബിക്കുകയാണ്. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ്’ ഡോ. സെലീൻ ഫിലിപ്പ് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോസസ് ജി, ഷക്കീർ അലി, റെനീ സ്റ്റീഫൻ, ജോൺസൺ കറുകപ്പള്ളിൽ, ഇടുക്കി ജില്ലാ പ്രസിഡണ്ട് ജേക്കബ് മാത്യു, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് റോയി പ്ലാത്തോട്ടം, ദേവികുളം മണ്ഡലം സെക്രട്ടറി തമ്പി അഗസ്റ്റിൻ, പൈങ്ങോട്ടൂർ പഞ്ചായത്ത് ഭാരവാഹികളായ ചാൾസ് പോൾ,ഷർമിള ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *