Timely news thodupuzha

logo

കേന്ദ്രസർക്കാറിന്​ അനുകൂല വിധി പറഞ്ഞ ന്യായാധിപൻമാർക്ക് പുതിയ നിയമനങ്ങൾ; അഡ്വ. പ്രശാന്ത് ഭൂഷൺ

കോട്ടയം: വിരമിക്കുന്ന ന്യായാധിപൻമാർക്ക്​ അതിവേഗത്തിൽ പുതിയ നിയമനങ്ങൾ നൽകുന്നത്​ ജുഡീഷ്യറിയുടെ നിഷ്‌പക്ഷത ഇല്ലാതാക്കുമെന്ന്​ സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ.

നിർണായക കേസുകളിൽ കേന്ദ്രസർക്കാറിന്​ അനുകൂലമായി വിധി പറഞ്ഞ പല ന്യായാധിപൻമാർക്കും പുതിയ നിയമനങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം സ്വതന്ത്ര ജഡ്‌ജിമാരെ നിയമിക്കാതിരിക്കാനും കേന്ദ്രസർക്കാർ ഇടപെടുന്നു. മുസ്​ലിം ജഡ്‌ജിമാർ നിയമിക്കപ്പെടുന്നില്ല.

ജഡ്​​ജിമാരെ അന്വേ ഷണ ഏജൻസികളുടെ നിരീക്ഷത്തിലാക്കി ഭയപ്പെടുത്തി സർക്കാറിന്​ അനു കൂലമായി വിധികൾ രൂപപ്പെടുത്തുകയാണ്‌. ജുഡീഷ്യറി പൂർണമായും അഴിമതിമുക്​തമാണെന്ന്​ പറയാനാകില്ല.

നിർണായക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ നിന്നടക്കം നിഷ്‌പക്ഷ വിധികൾ പുറത്തുവരുന്നുണ്ട്​. ഇത്തരം വിധിന്യായങ്ങളെക്കൂടി സ്വാധീനിക്കാനുള്ള ‘കെണിയായി’ നിയമനങ്ങൾ മാറാമെന്നും അദ്ദേഹം പറഞ്ഞു.

ദർശന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വീണ്ടെടുക്കലെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകളിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന തട്ടിപ്പുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു​. പണവും സ്വാധീനവും ഉപയോഗിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകി തെരഞ്ഞെടുപ്പിനെ വിലയ്‌ക്കു വാങ്ങുകയാണ്‌.

മാധ്യമങ്ങൾ മോദിമാധ്യമങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജേക്കബ് വടക്കുംചേരി അധ്യക്ഷനായി. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, പ്രൊഫ. എം പി മത്തായി, പി ഐ മാണി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *