Timely news thodupuzha

logo

കോൺഗ്രസിന് മൃദുഹിന്ദുത്വ നയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കോൺഗ്രസിന് മൃദുഹിന്ദുത്വ നയമാണെന്ന് മുസ്ലീംലീഗ്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അത് ആരോപിച്ച് പാർട്ടിയെ തളർത്തുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാകുമെന്നും അഖിലേന്ത്യ ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്റെ മൃദുഹിദുത്വ സമീപനം സംബന്ധിച്ച് ലീഗീന് നേരത്തെ പരാതിയുണ്ട്.

എന്നാൽ സി.എ.എ പോലുള്ള വിഷയങ്ങൾ തെരഞ്ഞെുടുപ്പിന് തൊട്ടു മുമ്പ് പുറത്തെടുത്തിട്ട് ന്യൂനപക്ഷങ്ങളെ പ്രകാപിതരാക്കി വിഭാഗീയത ഉണ്ടാക്കൽ ബിജെപിയുടെ തന്ത്രമാണ്.

അല്ലാത്ത ചില ഘട്ടത്തിൽ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതായി ലീഗിന് പരാതിയുണ്ട്. അത് കോൺഗ്രസിനോട് തുറന്നു പറഞ്ഞിട്ടുമുണ്ട്.ഇന്ത്യാ സഖ്യത്തിലും തുറന്നു പറഞ്ഞിട്ടുണ്ട്.

സമസ്തയും ലീഗും തമ്മിൽ ഒരു പ്രശനവും ഇല്ല. അതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മാധ്യമം പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *