Timely news thodupuzha

logo

സെർവർ തകരാർ; റേഷന്‍ മസ്റ്ററിങ്ങ് നിർത്തിവച്ചു

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി റേഷന്‍ മാസ്റ്ററിങ്ങ് താത്കാലികമായി നിർത്തിവച്ചു.

തകരാർ‌ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ്ങ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സിയും ഐ.റ്റി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിങ്ങ് പുനരാരംഭിക്കുകയുള്ളൂ.

എല്ലാ മുന്‍ഗണനാ കാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിങ്ങ് ചെയ്യുന്നതിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണ്. ഇതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നും റേഷന്‍ വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണ നിലയില്‍ നടക്കുന്നതാണെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *