Timely news thodupuzha

logo

സൂര്യാഘാതം – ക്ഷീര കർഷകർ ശ്രദ്ധിക്കുക

ഇടുക്കി: അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാൾ കന്നുകാലികളിലും പക്ഷികളിലും പലവിധ ആരാഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീര കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

സൂര്യാഘാത ലക്ഷണങ്ങൾകണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരിച്ചാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച്പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണം.

വേനൽ കാലത്ത് ക്ഷീര കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശുദ്ധജലം യഥേഷ്ടം കുടിക്കാൻ നൽകണം, ഖരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക, പച്ചപ്പുല്ല് കുറവാണെ9ങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നൽ കാം, വേനൽക്കാല ഭക്ഷണത്തിൽ പരുത്തിക്കുരുവും സായാബീനും തീറ്റയിൽ ഉൾപ്പെടുത്തണം, ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകാം രാത്രികാലങ്ങളിൽ മാത്രം വൈക്കാൽ തീറ്റയായി നൽകുക.വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്.

കൃത്രിമ ബീജാധാരണത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ തന്നെ നിർത്തണം. മേൽക്കുരയ്ക്കു മുകളിൽ ചാക്ക് , വയ്ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കും.

ഒന്നോ രണ്ടോ തവണ പശുക്കളെ കുളിപ്പിക്കാം, എരുമകളെ വെള്ളത്തിൽ കിടത്തുകയോ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യുക, തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്പ്രേയും വാൾ ഫാനും ഉപയോഗിക്കുക, തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കണം.
അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.

Leave a Comment

Your email address will not be published. Required fields are marked *