Timely news thodupuzha

logo

വിധവയായ വയോധികയുടെ ഭൂമിയുടെ പട്ടയം ബന്ധുക്കൾ

തൊടുപുഴ: ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം രണ്ട് ഏക്കർ 47 സെന്റ് വസ്തു 10/7/2021ൽ വിധവയും സീനിയർ സിറ്റിസണുമായ കോച്ചേരിൽ ആ​ഗ്നസ് ക്ലീറ്റസിന്റെ കൈവശത്തിൽ പട്ടയ നടപടികൾ പുരോ​ഗമിച്ചു വരുന്നു, കൂടാതെ ഇതിന്റെ പത്തിൽ ഒന്ന് വസ്തുവും വീടും കളക്ടർ അനുവദിച്ച് നൽകിയിട്ടുമുണ്ട്.

ഈ ഉത്തരവിനെതിരെ ആ​ഗ്നസ് ക്ലീറ്റസെന്ന വയോധികയുടെ സഹോദരങ്ങൾ ചേർന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ സമീപ കാലത്ത് ആ​ഗ്നസിന്റെ സഹോദരങ്ങൾ ചേർന്ന് പട്ടയം സ്ഥിരമായി തടസ്സപ്പെടുത്താൻ ശ്രമിക്കുക ആണ്. ഇതിന്റെ ഭാ​ഗമായി അവർ സാമൂഹ്യ വിരുദ്ധരെ ഉപയോ​ഗിച്ച് വസ്തുവിന്റെ അതിർത്തി നിർണയിക്കുന്ന വേലി പത്തലുകൾ വലിച്ചു തെറിപ്പിച്ചിടുകയും വീടും സ്ഥലവും കൈയേറാൻ ശ്രമിക്കുകയും ചെയ്തു. ഈ കാരണം കൊണ്ട് ജീവനിൽ ഭയന്നാണ് താൻ വീട്ടിൽ ഒറ്റക്ക് കഴിയുന്നതെന്ന് ആ​ഗ്നസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആ​ഗ്നസിനെതിരെ സഹോദരങ്ങൾ ഫൈൽ ചെയ്തിട്ടുള്ള എല്ലാ കേസുകളും ഹൈക്കോടതിയിൽ നിന്നും തള്ളി ഉത്തരവായിട്ടുള്ളതാണ്. പട്ടയ നടപടികൾ തടസ്സപ്പെടുത്താൻ ഡിജിറ്റൽ സർവേയറെ സ്വാധീനിക്കുക ആണ് സഹോദരങ്ങൾ ചെയ്തത്. ഇതിനെതിരെ ഇടുക്കി ഡെപ്യൂട്ടി സർവേയർക്കും കളക്ടർക്കും ആ​ഗ്നസ് പരാതി നൽകിയിരുന്നു. സ്ഥലത്ത് മദ്യപാനവും ചീട്ടുകളുയുമുൾപ്പെടെ നടക്കുന്നതായും ആ​ഗ്നസ് പറഞ്ഞു. ഇവരുടെ ശല്യം സഹിക്ക വയ്യാതെയാണ് വേലി കെട്ടിയത്. ഈ വേലിയാണ് താൻ സ്ഥലത്തില്ലാത്ത സമയം നോക്കി അവർ പൊളിച്ചു കളഞ്ഞതെന്നും ആ​ഗ്നസ് വ്യക്തമാക്കി. ഇതിനെതിരെ അധികാരികൾ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും തൊടുപുഴയില്ഡ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *