Timely news thodupuzha

logo

സി.എ.എ ഭരണഘടനാ വിരുദ്ധം; മന്ത്രി പി രാജീവ്‌

കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന പൗരത്വ ദേഭഗതി നിയമം(സി.എ.എ) ഭരണഘടനാ വിരുദ്ധമെന്ന്‌ മന്ത്രി പി രാജീവ്‌. ബെഫി സംസ്ഥാന യൂത്ത്‌ കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വത്തിന്‌ മതം ആധാരമാക്കുന്നതിലൂടെ മത നിരപേക്ഷതയിൽ നിന്ന്‌ മത രാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിന്‌ തുടക്കമാകും.

അതോടെ ജനാധിപത്യം ഏകാധിപത്യത്തിലേക്ക്‌ പ്രയാണം ആരംഭിക്കും. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു. ഫെഡറലിസം തകർക്കുന്നു.

അഴിമതിക്ക്‌ ബാങ്കിങ് സംവിധാനം ദുരുപയോഗിച്ചതാണ്‌ ഇലക്ടറൽ ബോണ്ടിൽ കണ്ടതെന്നും മന്ത്രി പറഞ്ഞു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം വിനിത വിനോദ് അധ്യക്ഷയായി. വിവിധ മേഖലയിൽ മികവു തെളിയിച്ചവരെ മന്ത്രി ആദരിച്ചു.

ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ് അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു, പി സദാശിവൻ പിള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി മിഥുൻ സ്വാഗതവും ജില്ലാ സെക്രട്ടറി വി വിമൽ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *