Timely news thodupuzha

logo

തെരഞ്ഞെടുപ്പ് മാത്രമാണ് മുന്നിൽ, ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും: എസ് രാജേന്ദ്രൻ

മൂന്നാർ: പാർലമെന്റ്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവർത്തനത്തിൽ സജീവമായുണ്ടാകുമെന്ന് മുൻ എം.എൽ.എ എസ് രാജേന്ദ്രൻ.

എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ പന്തലിലെത്തിയപ്പോഴാണ്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. മറ്റ് പാർട്ടിയിലേക്ക് പോകുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണ്‌.

തെരഞ്ഞെടുപ്പ് മാത്രമാണ് മുന്നിലുള്ളതെന്നും അഡ്വ. ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

എൽ.ഡി.എഫ്‌ ദേവികുളം മണ്ഡലം കൺവൻഷനിലെത്തിയ എസ് രാജേന്ദ്രനെ സി.പി.ഐ(എം) മൂന്നാർ ഏരിയ സെക്രട്ടറി കെ.കെ വിജയൻ സ്വീകരിച്ച് വേദിയിലെത്തിച്ചു.

വേദിയിലുണ്ടായിരുന്ന സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ ജയചന്ദ്രൻ, എം.എം മണി എം.എൽ.എ, ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി ശശി ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *