ഇറ്റാനഗർ; ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഹകരിച്ചു മല്‍സരിക്കും. അടുത്ത മാസമാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സഹകരിച്ച് മല്‍സരിക്കാനാണ് ഇരുകൂട്ടരും ധാരണയിലത്തിയത്, ത്രിപുരയുടെ ചുമതലയുള്ള ഐ ഐ സിസി നേതാവ് അജോയ് കുമാറും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിനുള്ള ധാരണയായത്.
കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നല്‍കുന്നതിന് ഇന്നും നാളെയും ത്രിപുരയിലെ സിപിഎം സംസ്ഥാന സമിതി യോഗം ചേരും. സഹകരണത്തിനായി സി പി എമ്മും കോണ്‍ഗ്രസും ഒരു കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്‍റെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്നതാകും സമിതി. സഹകരണത്തിനപ്പുറം സഖ്യമായി മത്സരിക്കണമോ എന്നതിനെക്കുറിച്ചും നാളെ ചേരുന്ന സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു.