തൊടുപുഴ:ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊൻതൂവലായി ന്യൂമാൻ കോളേജിന് നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നീലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്‌ഥാപനത്തിന്റെ പാഠ്യപാഠ്യന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജീകരണങ്ങൾ, പഠനാന്തരീക്ഷം, ഗവേഷണ രംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക ബന്ധങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് നാക് (NAAC) ഗ്രേഡ് നിശ്ചയിക്കുന്നത്.
ഇടുക്കി ജില്ലയിലെ പ്രഥമ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ കോളേജ് നൽകുന്ന സേവനത്തെ വിലയിരുത്തി NAAC അക്രെഡിറ്റേഷൻ്റെ ആദ്യകാലം മുതൽ തന്നെ ഉയർന്ന സ്കോർ കരസ്ഥമാക്കിവരുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ന്യൂമാൻ കോളേജ്. 1964 ൽ 400 വിദ്യാർഥികളുമായി ഒരു ജൂനിയർ കോളേജ് ആയി തുടക്കം കുറിച്ച ന്യൂമാൻ ഇന്ന് 2000ൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്ന ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. 15 ബിരുദ കോഴ്‌സുകളും 8 ബിരുദാനന്തര ബിരുദ കോഴ്‌സുകളും മൂന്ന് ഗവേഷണ കേന്ദ്രങ്ങളുമായി ഗുണമേൽമയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേത്യത്വം വഹിക്കുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ വിദ്യാക്ഷേത്രം വിശുദ്ധ ഹെന്ററി കാർഡിനൽ ന്യൂമാൻ്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ഏക എയ്‌ഡഡ് കോളേജ് ആണ് .
പരിസ്ഥിതിക്ക് പ്രാധാന്യം കൊടുക്കുന്ന ക്യാമ്പസും പ്രകൃതി സംരക്ഷണത്തിന് സമൂഹത്തിൽ കോളേജ് നൽകുന്ന സംഭാവനകളും വഴി ദേശീയതലത്തിൽ ലഭിച്ച സ്വച്ഛഭാരത് അവാർഡ്, ഷെയർ എ ബ്രേഡ് പദ്ധതിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം, ദേശീയ തലത്തിൽ നടപ്പിലാക്കിയ സ്ട്രൈഡ് പദ്ധതി സ്‌സംസ്‌ഥാനതലത്തിൽ നേടിയ ഹരിത ക്യാമ്പസ് അവാർഡുകൾക്കും കോളേജിനെ അർഹമാക്കിയിട്ടുണ്ട് .
കായിക മേഖലയിൽ യൂണിവേഴ്‌സിറ്റി സംസ്‌ഥാന, ദേശീയ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കോളേജ് സംസ്‌ഥാനതലത്തിൽ ഈ മേഖലയിൽ മുൻനിരയിൽ സ്ഥഥാനം അലങ്കരിക്കുന്നു. സജ്ജീകൃതമായ ഇൻഡോർ സ്റ്റേഡിയം, മികച്ച പരിശീലന സൗകര്യങ്ങൾ എന്നിവ മേഖലയിലുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. വിവിധ
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ശാസ്ത്രനേട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് കോളേജിലെ ഗവേഷണ മേഖല. (Softicated Research Lab in Physics and Chemistry). മോളിക്യുലർ ആൻഡ് ബയോളജിക്കൽ ലാബ് ,അസ്ട്രോണമി റിസർച്ചിൽ സംഘടിപ്പിച്ചിരിക്കുന്ന സൗകര്യങ്ങൾ, ലാംഗ്വേജ് ലാബ്, തിയേറ്റർ, ആധുനിക രീതിയിൽ സജ്ജീകൃതമായകമ്പ്യൂട്ടർ ലാബുകൾ, റെക്കോർഡിങ് സ്‌റ്റുഡിയോ, മികച്ച ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഗവേഷണങ്ങളെ മികച്ച നിലവാരത്തിലേക്ക് നയിക്കുന്നു. ഡിപ്പാർട്ട്മെൻ്റുകളുടെ നേതൃത്വത്തിൽ വർഷം തോറും പ്രസിദ്ധീകരിക്കപ്പെടുന്നു ഗവേഷണ പ്രബന്ധങ്ങൾ, വിവിധ രാജ്യങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്ന കോളേജിലെ അധ്യാപകർ. മികച്ച ഗവേഷകർ, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള കണ്ടെത്തലുകൾ
എന്നിവയെല്ലാം കോളേജിനെ വ്യത്യസ്‌തമാക്കുന്നു. IUCA, ISRO Startup സൗകര്യങ്ങളുള്ള ഏക കോളേജ് ന്യൂമാനാണ്.
‘ഞങ്ങളുടെ സമർപ്പിതരായ അധ്യാപകരുടെയും പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളുടെയും പൂർണപിന്തുണയുള്ള പൂർവ്വ വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടം. ഭാവിയിലെ നേതാക്കളാകാൻ നമ്മുടെ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്ന സമഗ്രമായ വിദ്യാഭ്യാസം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിക്കുന്നുഎന്ന് ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് പറഞ്ഞ
NAAC പുനർഅക്രഡിറ്റേഷൻ നേട്ടം, ന്യൂമാൻ കോളേജിന് വരും വർഷങ്ങളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പൗരസമൂഹം വാർത്തെടുക്കുന്ന തിനും സഹായകരമാകട്ടെയെന്ന് കോളേജിൻ്റെ രക്ഷാധികാരി കോതമംഗലം രൂപതാധ്യക്ഷനുമായ മാർ ജോർജ് മഠത്തിക്കണ്ടതിൽ അറിയിച്ചു.
കോളേജ് അതിൻ്റെ NAAC A++ നിറവിൽ നിൽക്കുമ്പോൾ കോളേജിനെ ഇന്നത്തെ ഉന്നതയിലേക്ക് എത്തിക്കാൻ സഹായിച്ചിട്ടുള്ള മൺമറഞ്ഞ പിതാമഹന്മാരെ നന്ദിയോടെ ഓർക്കുന്നു. സ്‌ഥാപക രക്ഷാധികാരി മാർ മാത്യു പോത്തനാമൂഴി പിതാവിനെയും നാല് പതിറ്റാണ്ടോളം ഇതിൻറെ രക്ഷാധികാരിയും കോതമംഗലം രൂപതയുടെ മെത്രാനുമായിരുന്ന ബിഷപ്പ് എമിരറ്റസ് മാർ ജോർജ് പുന്നാക്കോട്ടിൽ പിതാവിനെയും ഇപ്പോഴത്തെ രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാർ ജോർജ് മഠത്തിക്കണ്ടതിൽ പിതാവിനെയും എല്ലാ മാനേജർമാരെയും, എല്ലാ ഹയർ എഡ്യൂക്കേഷൻ സെക്രട്ടറിമാരെയും എല്ലാ പ്രിൻസിപ്പൽ മാരെയും വൈസ് പ്രിൻസിപ്പൽ മാരെയും ബർസാർ മാരെയും ഈ യാത്രയിൽ അനുസ്‌മരിക്കുന്നു കോളേജിൻ്റെ ഇപ്പോഴത്തെ മാനേജർ റവ. ഡോ. പയസ് മലേക്കണ്ടത്തിലും എജുക്കേഷൻ സെക്രട്ടറി റവ.ഡോ.പോൾ പാറത്താഴത്തുമാണ്.
പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസിൻ്റെയും വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാമിന്റെയും ബർസാർ ഫാദർ ബെൻസൺ ആൻറണിയുടെയും IQAC കോർഡിനേറ്റർ ഡോ. അൻജു റ്റി.ആർ, നാക് കോർഡിനേറ്റർ ഡോ. ജെന്നി കെ. അലക്‌സ് എന്നിവരുടെ നേത്യത്വത്തിലാണ് നാഷണൽ അസെസ്മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പുനർഅക്രഡിറ്റേഷൻ പ്രക്രിയ നടന്നത്. ഡിപ്പാർട്ട് മേധാവിമാർ, അധ്യാപകർ, അനധ്യാപകർ, പി.റ്റി.എ, പൂർവ്വവിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ, എൻ. എസ്.എസ്. എൻ.സി.സി മുതലായ ക്ലബ്ബുകളുടെ സഹകരണത്തോടെ ഈ കലാലയം മികവിൽ നിന്ന് മികവിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു.
കോളേജ് കരസ്ഥമാക്കിയ ഉന്നത നേട്ടത്തിൽ പി.റ്റി.എ, പൂർവ്വ വിദ്യാർത്ഥി സംഘടനായായ ന്യൂമാ നൈറ്റ്, പൗര പ്രമുഖർ തുടങ്ങിയവർ അഭിനന്ദനം അറിയിച്ചു ,
വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ .ബിജിമോൾ തോമസ് ,വൈസ് പ്രിൻസിപ്പൽ ഡോ .സാജു എബ്രഹാം ,ബർസാർ ഫാ .ബെൻസൺ ആന്റണി ,പി .ആർ .ഓ . പ്രജീഷ് .സി .മാത്യു ,നാക് കോർഡിനേറ്റർ ഡോ. ജെന്നി കെ. അലക്‌സ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .