Timely news thodupuzha

logo

കേരള സന്ദർശനത്തിന് വീണ്ടും ഒരുങ്ങി മോദി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. എൻ‌.ഡി.എ സ്ഥാനാർഥികളുടെ തെരഞ്ഞടുപ്പു പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദർശനം. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *