Timely news thodupuzha

logo

മീനുളിയൻ പാറ വനമേഖലയിൽ തീപിടുത്തം

ഇടുക്കി: കഞ്ഞിക്കുഴി വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഏറെ മനോഹരമായ ഒരു പ്രദേശമാണ് മീനുളിയാൻ പാറ. ഹെക്ടർ കണക്കിന് വിസ്തൃതിയിലുള്ള പാറക്കെട്ടുകൾക്ക് മുകളിൽ രണ്ടര ഹെക്ടറോളം മാത്രമുള്ള സംരക്ഷിത വനമേഖലയാണ് മീനുളിയൻ പാറ. കഴിഞ്ഞദിവസമാണ് ഈ വനമേഖലയിൽ തീ പടർന്നത്. പലതരം ഔഷധസസ്യങ്ങൾ ഉൾപ്പെടെ വനസമ്പത്തുകൾ മുഴുവൻ കത്തി നശിച്ചു. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും വനം വകുപ്പ്

കഴിഞ്ഞ രണ്ട് വർഷമായ് ഇവടെയ്ക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. കാരണം വനത്തിന് നാശമുണ്ടാക്കുമെന്നാണ് ഇവരുടെ കണ്ടെത്തൽ. എന്നാൽ വനം വകുപ്പിന്റെ നിയന്ത്രണം ഉണ്ടായിട്ടും ഇവിടെ തീ പടർന്ന് പ്രദേശം കത്തി നശിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അപൂർവ്വ ഇനംസസ്യങ്ങളും നിരവധി ഉരഗവർഗ്ഗത്തിൽ പെട്ട ജീവികളുടെയും ആവാസ കേന്ദ്രമാണ് മീനുളിയാൻ പാറ. വനഭൂമി കത്തിനശിച്ചതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

നാല് വനിതവാച്ചർ മാരാണ് ഇവിടെ കാവൽക്കാരായുള്ളത്. തീ പടർന്നത് എങ്ങിനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം നീണ്ട പാറക്ക് സമീപം തീ പടർന്നിരുന്നു. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ തല അന്വേഷം ആരംഭിച്ചതിന് പിന്നാലെയാണ് മീനുളിയാൻ പാറയിലും ഇപ്പോൾ തി പടർന്ന് വൻതോതിൽ നാശമുണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *