തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്റ്റർ വി സാജൻ. ഇങ്ങനെയൊരു വാർത്ത സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്.
28 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ട്രഷറികൾക്ക് നൽകിയിട്ടില്ലെന്ന് ഡയറക്റ്റർ അറിയിച്ചു.