Timely news thodupuzha

logo

കർണാടകയിൽ നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തി; കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ എക്സൈസ് പിടിയിൽ

പുലപള്ളി: കർണാടകയിൽ നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി.

കോഴിക്കോട് കുന്നുമ്മൽ പി.കെ മുഹമ്മദ് അർഷാദ്(36), ഭാര്യ എൻ.കെ ഷബീനാസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റും ചേർന്ന് പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

20,000 രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകിയിട്ടുള്ളത്. ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ സീറ്റിന് പിന്നിലായാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *