Timely news thodupuzha

logo

പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു

തിരുവന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സി പി.എം മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി.പി. ജയദിരാജാണ് പുതിയ വി.സി.

ഇദ്ദേഹത്തിന്‍റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് രാജ്‌ഭവനിൽ നിന്ന് അറിയിച്ചത്.

ഓപ്പൺ സർവകലാശാല വി.സി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. യു.ജിസി.യുടെ അഭിപ്രായം തേടിയ ശേഷമാണ് രാജി സ്വീകരിച്ചത്.

കോടതി നിർദേശ പ്രകാരമാണ് ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയെങ്കിലും ഓപ്പൺ സർവകലാശാല വിസി പങ്കെടുത്തിരുന്നില്ല.

വി.സി നിയമനത്തിന്‍റെ സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും, വി.സിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, വി.സിമാരെ യു.ജി.സി പ്രതിനിധി കൂടാതെ ആദ്യ വി.സിമാരെന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വി.സി പദവി അയോഗ്യമാക്കാനുള്ള കാരണമായി ഗവർണർ നോട്ടീസിൽ പറയുന്നത്.

നാല് വി.സിമാരും അയോഗ്യരാണെന്നാണ് ഹിയറിങ്ങിനു ശേഷമുള്ള ഗവർണറുടെ നിലപാട്. യു.ജി.സി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡ പ്രകാരമല്ല വി.സിമാരുടെ നിയമനമെന്നാണ് യു.ജി.സി പ്രതിനിധി ഹിയറങ്ങിൽ എടുത്ത നിലപാട്.

ആദ്യ വി.സിയെന്ന നിലയ്ക്ക് സർക്കാരിന് നേരിട്ട് നിയമിക്കാമെന്നായിരുന്നു ഡിജിറ്റൽ വി.സിയുടെ വിശദീകരണം. ഹിയറിങ്ങിനു ശേഷം രണ്ട് വൈസ് ചാൻസർമാരെ കൂടി പുറത്താക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു.

കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെയാണ് പുറത്താക്കിയത്. യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഇവരെ നിയമിച്ചതിനാലാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *