Timely news thodupuzha

logo

മദ്യനയ അഴിമതി: കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാർച്ച് 15നാണ് കവിതയെ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴി‌ഞ്ഞയാഴ്ച അ‍ഞ്ച് ദിവസത്തേക്ക് കൂടി കവിതയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു.

നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകുലമായ നടപടികൾക്കാണ് കോഴ നൽകിയത്.

മനീഷ് സിസോദിയയും ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് ഇ.ഡി പറയുന്നു. ഡല്‍ഹിയില്‍ സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്‍റെ മറവില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

കള്ളപ്പണം വെളുപ്പിച്ചെന്നും മദ്യ വ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ഇടപാടില്‍ ലഭിച്ചെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കവിതയുടെ അറസ്റ്റ് ബി.ആര്‍.എസിന് വലിയ രീതിയില്‍ തിരിച്ചടിയാകും.

Leave a Comment

Your email address will not be published. Required fields are marked *