Timely news thodupuzha

logo

എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം

ഇടുക്കി: എം.എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോണ്‍ഗ്രസ് ദേവികുളം മണ്ഡലം കണ്‍വീനര്‍ ഒ.ആര്‍ ശശി. ഡീന്‍ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്.

ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലാണ്. എന്നാല്‍ എം.എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിലാണെന്നും ഒ.ആര്‍ ശശി പറഞ്ഞു.

എം.എം മണിയെ കാണാന്‍ ചുട്ട കശുവണ്ടി പോലെയാണ് ഇരിക്കുന്നതെന്നും ഒ.ആര്‍ ശശി അധിക്ഷേപിച്ചു. മൂന്നാറില്‍ നടന്ന യു.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനിലാണ് ശശി സാംസ്‌കാരിക കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന നടത്തിയത്.

എം.എം മണി എം.എല്‍.എക്കെതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവിനെതിരെയും നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങളാണ് ശശി നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *