Timely news thodupuzha

logo

തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: 2024 പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ(ബി.എൽ.ഒ) പരിശീലന ക്ലാസ് തൊടുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ചു.

ബൂത്തുകളിൽ വന്ന് വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത വികലാംഗരും 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും വീട്ടിൽ വച്ച് തന്നെ വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നതിനായുള്ള ഫോറങ്ങൾ(12 – ഡി) വിതരണം ചെയ്യുന്നതിനെപ്പറ്റിയും വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തി കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശം നൽകുന്നതിനും ആയിട്ടാണ് ക്ലാസ്സ് നടത്തിയത്.

ഇടുക്കി സബ് കളക്ടറും തൊടുപുഴ നിയോജക മണ്ഡലം റിട്ടേണിങ്ങ് ഓഫീസറും കൂടിയായ ഡോക്ടർ അരുൺ എസ് നായർ ഐ.എ.എസ് ക്ലാസ് നയിച്ചു.

തൊടുപുഴ തഹസിൽദാരും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും കൂടിയായ എ.എസ് ബിജിമോൾ, തൊടുപുഴ താലുക്ക് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ കെ.എസ് ഭരതൻ, ഇലക്ഷൻ വിഭാഗം ടെക്നിക്കൽ അസിസ്റ്റൻ്റ് സമിതാ കൃഷ്ണൻ, സി.കെ ദീപേഷ്‌, ജിൽസ്മോൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *