Timely news thodupuzha

logo

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ഇടുക്കി: മൂന്നാർ ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിനു നേരെ ആക്രമണമുണ്ടായി. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്.

ആന വീട് ആക്രമിക്കുന്ന സി.സി.റ്റി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ആളപായമില്ല. പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിന്റെ മുന്‍വശത്തെത്തിയ ആന കൊമ്പ് ഉപയോഗിച്ച് ഭിത്തിയില്‍ കുത്തി. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീഴുകയും മുറിക്ക് ഉള്ളിലെ സീലിങ്ങ് തകരുകയും ചെയ്‌തു.

Leave a Comment

Your email address will not be published. Required fields are marked *