Timely news thodupuzha

logo

ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്‌, പര്യടനം നടത്തി

ഇരിങ്ങാലക്കുട: ചാലക്കുടി മുൻ എം.പിയായ ഇന്നസെന്റിന്റെ കല്ലറയിലെത്തി പൂച്ചെണ്ട്‌ സമർപ്പിച്ച ശേഷമായിരുന്നു പ്രൊഫ. സി രവീന്ദ്രനാഥ്‌ ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്.

ഇരിങ്ങാലക്കുട സെന്റ്‌ തോമസ് കത്തീഡ്രൽ കിഴക്കേപ്പള്ളി സെമിത്തേരിയിലെ കല്ലറയിൽ പൂച്ചെണ്ട്‌ സമർപ്പിച്ച ശേഷം ഇന്നസെന്റിനെ കുറിച്ചുള്ള ഓർമകളും പങ്കുവച്ചു.

ചൊവ്വാഴ്‌ച ഇന്നസെന്റിന്റെ ഒന്നാം ചരമ വാർഷിക ദിനമായിരുന്നു. ഇന്നസെന്റിന്റെ പത്നി ആലീസ്, മകൻ സോണറ്റ്, എൽ.ഡി.എഫ്‌ ചാലക്കുടി ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ജനറൽ കൺവീനർ യു.പി ജോസഫ് എന്നിവരും ഒപ്പമുണ്ടായി.

അങ്കമാലി താലൂക്കാശുപത്രിയിലും സ്ഥാനാർത്ഥിയെത്തി. എൽ.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി ചീനിക്കുഴിയിൽ സംഘടിപ്പിച്ച ഇന്നസെന്റ്‌ അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *