കൊൽക്കൊത്ത: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. തുടർച്ചയായി മൂന്നാം തവണയാണ് മമതയ്ക്ക് അപകടങ്ങളിൽ പരുക്കേൽക്കുന്നത്.
ബംഗാളിലെ ദുർഗാപുരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മമത വീണത്. പരുക്ക് ഗുരുതരമല്ലാത്തതിനാൽ മമത അസൻസോളിലേക്കുള്ള യാത്ര തുടരുകയാണ്.
മാർച്ച് 14ന് ഖലഗട്ടിയിലെ വസതിയിലുണ്ടായ അപകടത്തിൽ മമതയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനു മുൻപ് വാഹനാപകടത്തിലും പരുക്കേറ്റിരുന്നു.