Timely news thodupuzha

logo

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലെത്തി. ബുധനാഴ്ച 107,76 ദശലക്ഷം യൂണിറ്റാണ് മൊത്ത വൈദ്യുതി ഉപയോഗം.

കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നു കൊണ്ടാണ് പുതിയ കണക്ക്.

പീക്ക് സമയത്തെ ആവശ്യകതയും സർവകാല റെക്കോഡിലാണ്. ഇന്നലെ വൈകീട്ട് ആറ് മുതൽ 11 വരെ 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്.

ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെ.എസ്.ഇ.ബി വിതരണം തുടരുന്നത്.

300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്ക ദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *