Timely news thodupuzha

logo

പാർലമെൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോതമംഗലം മേഖലയിൽ അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നു

കോതമംഗലം: പാർലമെൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോതമംഗലം മേഖലയിൽ അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന നടപടികൾ ഊർജ്ജിതമായി മുന്നേറുകയാണ്.

പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ഫ്ലക്സുകൾ ബാനറുകൾ വാൾ പോസ്റ്റുകൾ എന്നിയാണ് നീക്കം ചെയ്യുന്നത്. ഇത്തരത്തിലുള്ള അനധികൃത പ്രചരണ പ്രവർത്തനങ്ങൾ നീക്കം ചെയ്യുന്നതൊടൊപ്പം വീഡിയോയിൽ പകർത്തുന്നുമുണ്ട്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എം.എം ഷംസുദ്ധീൻ, പോലീസ് സബ്ബ് ഇൻസ്പക്ടർ കെ.പി അനസ്, സിവിൽ പോലീസ് ഓഫീസർ ഇ.എ അജാസ്, വീഡിയോ ഗ്രാഫർ കെ.കെ കിഷോർ, ഡ്രൈവർ കെ.എ അഖിൽ എന്നിവരാണ് അനധികൃത പ്രചരണങ്ങൾ മാറ്റുന്ന ഫ്ലൈയിങ്ങ് സ്ക്വാഡ് സംഘത്തിലുള്ളത്. ഇതുപോലെ ആറ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *