Timely news thodupuzha

logo

ആലപ്പുഴ – മധുര സംസ്ഥാന പാതയിൽ രാത്രിയുടെ മറവിൽ വൻ മാലിന്യ നിക്ഷേപം

ഇടുക്കി: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭഗ്രമായ ചേലച്ചുവട് വണ്ണപ്പുറം റോഡിൽ തട്ടേക്കല്ലിലും, പഴയരിക്കണ്ടത്തിനും ഇടയിൽ ആണ് രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നത്.

മനുഷ്യ വിസർജ്യം നിറഞ്ഞ സ്നഗ്ഗികൾ ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ ആണ് ചാക്കിൽ നിറച്ച് റോഡ് വക്കിൽ നിക്ഷേപിക്കുന്നത്. മാലിന്യ ദുർഗന്ധം മൂലം ഈ പ്രദേശത്ത് കൂടി വാഹനത്തിൽ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്.

ലോ റെയിഞ്ച് മേഖലകളിൽ നിന്ന് രാത്രി കാലങ്ങളിൽ എത്തുന്ന വാഹനങ്ങളിൽ നിന്നുമാണ് മാലിന്യം നിക്ഷേപിക്കുന്നത്. ജനവാസ മേഖലയിൽ മാലിന്യം നിക്ഷേപിച്ച് മലിനപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധർക്ക് എതിരെ നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പിനോ പഞ്ചായത്തിനോ നാളിതുവരെയും സാധിച്ചിട്ടില്ല.

പഞ്ചായത്ത് പ്രേദേശത്ത് സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിച്ച് മലിന്യം നിക്ഷേപം നടത്തുന്നവർക്ക് എതിരെ ശിക്ഷ നടപടികൾ സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *