Timely news thodupuzha

logo

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളിന് പഞ്ചായത്ത് ഭരണകൂടത്തിൻ്റെ അവഗണന

കോതമം​ഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ 11ആം വാർഡിൽ നെല്ലിക്കുഴി ഹൈസ്കൂളിന് തൊട്ട് താഴെയായി പ്രവർത്തിക്കുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വികലാംഗർ ഉൾപ്പെടെയുടെള്ള നിരവധി മാനസ്സിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുകളിലേക്ക് ഹൈസ്കുളിൻ്റെ കരിങ്കല്ല് കെട്ടും മണ്ണും ഇടിഞ്ഞ് വീണ് ബഡ്സ് സ്കൂളിലെ ബസ്സിനും കെട്ടിടത്തിനും കേടുപാടികൾ പറ്റിയിട്ട് ഒരു വർഷത്തോളമായിട്ടും സ്കൂൾമതിൽ പുന:സ്ഥാപിക്കാനോ കെട്ടിടത്തിൻ്റെ കേടുപാടുകൾ പരിഹരിക്കാനോ അധികാരികൾ തയ്യാറായിട്ടില്ലന്ന് പരാതി.

ദയ ബഡ്സ് സ്കൂളിന് വേണ്ടി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിലേക്ക് സ്കൂൾ വാഹനം പ്രവേശിക്കാനുള്ള യാതൊരു സൗകര്യവും ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല.

വികലാഗരായ പല കുട്ടികളേയും രക്ഷകർത്താക്കളും സ്കൂളിലെ ടീച്ചറും,ആയയും ചേർന്ന് പലപ്പോഴും തോളിൽ ചുമന്നാണ് പുതിയ സ്കൂൾ കെട്ടിടത്തിൽ എത്തിക്കുന്നത് നാളുകളായുള്ള പ്രശ്നത്തിന് നാളിതുവരെ പരിഹാരമായിട്ടില്ല എന്ന് പൊതു പ്രവർത്തകനായ അലി പടിഞ്ഞാറേച്ചാലിൽ ആരോപിച്ചു.

നെല്ലിക്കുഴി ബഡ്സ് സ്കൂളിന് വേണ്ടി 2011ൽ ലഭിച്ച ബസ്സ് റോഡരികിൽ തുരുമ്പെടുത്ത് നശിക്കുകയാണ് 12 വർഷം മാത്രം പഴക്കമുള്ള നിസ്സാരകിലോമീറ്റർ മാത്രം ഓടിയ വാഹനം ഖണ്ഡം ചെയ്യാനുള്ള കാലാവധി പോലുമാകാത്ത ബസ്സ് പഞ്ചായത്ത് അധികാരികളുടെ അനാസ്ഥ മൂലം വെയിലും മഴയും കൊണ്ട് തുരുമ്പെടുത്ത് നശിക്കുകയാണ് ബസ്സിൻ്റെ പല ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധർ അഴിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കുന്നു.

എം.കെ മുനീർ പഞ്ചായത്ത് സാമുഹ്യ നീതി വകുപ്പ് മാന്ത്രിയായിരുന്ന കാലഘട്ടത്തിൽ ദയ ബഡ്സ് സ്കൂളിളിനു വേണ്ടി നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിക്ക് കൈമാറിയതാണ് ഈ നശിച്ചു കൊണ്ടിരിക്കുന്ന വാഹനം.

ഈ ബസ്സ് സ്കൂളിന് വേണ്ടി ലഭിക്കുന്ന കാലഘട്ടത്തിൽ അശമന്നൂർ പഞ്ചായത്തിനടക്കം സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങൾക്ക് ബസ്സ് കൈമാറിയിരിന്നു അവയെല്ലാം നാല് ലക്ഷം കിലോമീറ്റർ പിന്നിട്ടിട്ടും വളരെ സുഖമമായി ഓടിച്ചു കൊണ്ടിരിക്കുകയാണ് ഇവിടെ ഒന്നര ലക്ഷം കിലോമീറ്റർ പോലും ആകാത്ത വാഹനം വെറുതെ ഇട്ട് നശിപ്പിക്കുകയാണ്.

ഈ വാഹനം മെയിൻ്റൻസ് നടത്തി പഞ്ചായത്തിലെ മറ്റേതെങ്കിലും പൊതു സ്ഥാപനങ്ങളിലേക്ക് നൽകാമെന്നിരിക്കെ യാതൊരു നടപടിയും പുതിയ വാഹനം സ്കൂളിന് ലഭിച്ചിട്ടും പഞ്ചായത്ത് അധികാരികൾ ചെയ്തിട്ടില്ല ഒരു സാധാരണ പഞ്ചായത്ത് കമ്മിറ്റി കൂടി തീരുമാനമെടുത്താൽ പരിഹരിക്കാവുന്ന വിശയത്തിലും കടുത്ത അനാസ്ഥയാണ് പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും അലി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *