Timely news thodupuzha

logo

അബ്സെന്റീസ് വോട്ടേഴ്സ്; തൊടുപുഴയിൽ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി

തൊടുപുഴ: 2024 ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തൊടുപുഴ എൽ.എ.സിയിലെ വീട്ടിൽ നിന്ന് വോട്ടെന്ന പദ്ധതി പ്രകാരമുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി.

85 വയസ്സിന് മുകളിൽ ഉള്ളവരും ഫിസിക്കലി ഡിസേബിൾ ആയിട്ടുള്ളവരുമാണ് ഇപ്രകാരം വോട്ട് ചെയ്യുവാനുള്ള അർഹത ഉള്ളത്.

ആകെ ലിസ്റ്റ് ചെയ്യപ്പെട്ട അർഹരായ 1696 പേരിൽ 1560 പേരുടെ വോട്ടിംഗ് പൂർത്തിയായി. ഇതിനായി 80 വനിതാ പോളിംഗ് ഓഫീസർമാരെ 23 ടീമുകൾ ആയി 216 പോളിംഗ് സ്റ്റേഷൻ പരിധിയിൽ നിയോഗിച്ചു.

കൂടാതെ ബൂത്ത് ലെവൽ ഓഫീസർ, പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവർ അടങ്ങുന്നതാണ് പോളിംഗ് ടീം. ലിസ്റ്റിൽ ശേഷിക്കുന്നവർക്കായി ഏപ്രിൽ 24 വരെ രണ്ടാംഘട്ട വോട്ടെടുപ്പ് നടപടികൾ ഉണ്ടായിരിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തൊടുപുഴ എൽ.എ.സിയുടെ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫിസറും ഇടുക്കി സബ് കളക്ടറുമായ ഡോ. അരുൺ എസ് നായർ ഐ.എ.എസിന്റെ മേൽനോട്ടത്തിൽ ആബ്സെൻഡീസ് വോട്ടിംഗ് നോഡൽ ഓഫീസറും തൊടുപുഴ ഭൂരേഖ തഹസിൽദാരുമായ കെ.എച്ച് സക്കീറിന്റെയും താലൂക്ക് ഓഫീസ് ടീമംഗങ്ങളുടെയും നേതൃത്വത്തിലാണ് ആദ്യ ഘട്ടം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *