Timely news thodupuzha

logo

കോതമംഗലത്ത് കിണറ്റിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും ചേർന്ന് പിടികൂടി കാട്ടിൽ വിട്ടു

കോതമംഗലം: നെല്ലിക്കുഴി പൂമറ്റം കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കുടിവെളള കിണറ്റിൽ വീണ കൂറ്റൻ മൂർഖനെ രക്ഷപെടുത്തി പിടികൂടി കാട്ടിൽ വിട്ടു.

നെല്ലിക്കുഴി സ്വദേശി ജമാലിൻ്റെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറ്റിലാണ് ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന മൂർഖൻ പാമ്പ് വീണത്. വനം വകുപ്പിൻ്റെ നിർദേശ പ്രകാരം പാമ്പു പിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയും ഫയർഫോഴ്സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നടത്തിയ സാഹസിക കഠിന പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്. വനം വകുപ്പിന് കൈമാറിയ പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *