ന്യൂഡൽഹി: ഇവിഎം മെഷീനുകൾക്കൊപ്പം മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
രണ്ട് നിർദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉള്‍പ്പെട്ട ബെഞ്ച് മുന്നോട്ടുവച്ചു. ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന SLU 45 ദിവസം സൂക്ഷിക്കണം.
മൈക്രോ കൺട്രോളർ പരിശോധിക്കണം എന്നയാവശ്യം വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ ഉന്നയിക്കാം. ഇതിന് 3 എഞ്ചിനീയർമാരുടെ ടീമിനെ ചുമതലപ്പെടുത്തണം.ചിലവ് സ്ഥാനാർത്ഥികൾ വഹിക്കണം.