ദർബംഗ: ബിഹാറിലെ ദർബംഗയിൽ വിവാഹാഘോഷത്തിനിടെ പന്തലിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ആറുപേർ മരിച്ചു. ബഹേറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിനഗറിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. സുനിൽ പാസ്വാൻ(26), ലീലാദേവി(23), കാഞ്ചൻ ദേവി(26), സിദ്ധാന്ത് കുമാർ(4), ശശാങ്ക് കുമാർ(3), സാക്ഷി കുമാരി(5) എന്നിവരാണ് മരിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെയാണ് പന്തലിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും കളക്ടർ രാജീവ് റോഷൻ അറിയിച്ചു.