Timely news thodupuzha

logo

പ്രസിഡന്‍റ് സ്ഥാനം ആരും തരേണ്ട കാര്യമില്ല, എടുക്കേണ്ട കാര്യമേയുള്ളു, മറ്റ് ചില പ്രശ്‌നങ്ങളുണ്ട്, അത് ഇന്നു കൊണ്ട് കഴിയും; കെ സുധാകരൻ

കണ്ണൂർ: താൻ തന്നെയാണ് ഇപ്പോഴും കെ.പി.സി.സി പ്രസിഡന്‍റെന്ന് കെ സുധാകരൻ. എപ്പോൾ വേണമെങ്കിലും സ്ഥാനം ഏറ്റെടുക്കുന്നതിൽ തടസമില്ലെന്നും കാര്യങ്ങൾ ഹൈക്കമാൻഡുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കണ്ണൂരിൽ കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല. എനിക്കെതിരേ ആരും ഗൂഢാലോചന നടത്തിയതായും അറിയില്ല. അത് ഉടനെ ഏറ്റെടുക്കേണ്ട അത്യാവശ്യമില്ലാത്തത് കൊണ്ടാണ് നീളുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ആരും തരേണ്ട കാര്യമില്ല. എടുക്കേണ്ട കാര്യമേയുള്ളു. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നും സുധാകരന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *