Timely news thodupuzha

logo

സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനി കണ്ടെത്തിയെന്ന് വാർത്ത വ്യാജമെന്ന് ഇപ്സ്റ്റ

മട്ടാഞ്ചേരി: സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനി കലർത്തുന്നുവെന്ന രീതിയിൽ നടക്കുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ഇഥിലിൻ ഓക്സൈഡ്(ഇ.ടി.ഒ) ഒരു കീടനാശിനിയല്ലെന്നും ഇന്ത്യ പെപ്പർ ആൻ്റ് സ്പൈസ് ട്രേഡ് അസോസിയേഷൻ(ഇപ്സ്റ്റ) സെക്രട്ടറി രാജേഷ് ചാണ്ഡെ. കീടനാശിനി കലർത്തുന്നുവെന്ന പ്രചരണം മസാലക്കൂട്ടുകൾക്കും മറ്റുമുള്ള വലിയ വിദേശ ഓർഡറുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഭക്ഷ്യോൽപ്പന്നങ്ങളിലെ മൈക്രോബിയൽ ഘടകങ്ങളെ വന്ധ്യംകരിക്കുന്ന ഒരു ഏജന്‍റ് മാത്രമാണ് ഇ.ടി.ഒ. പല വികസിത രാജ്യങ്ങളിലും ഇ.ടി.ഒ വലിയ തോതിൽ അനുവദനീയമാണ്.

സുഗന്ധവ്യജ്ഞനങ്ങളിലെ നിറം, ഗന്ധം, രുചി, പ്രകൃതിദത്ത എണ്ണകൾ എന്നിവ നിലനിർത്താനും സൂഷ്മാണുക്കളെ നിർമാർജനം ചെയ്യാനും ഇ.ടി.ഒ ആവശ്യമാണ്.

ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യമനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങളിൽ ഇ.ടി.ഒ സ്റ്റെറിലൈസേഷൻ അനുവദിക്കണമെന്നും ഇപ്സ്റ്റ സെക്രട്ടറി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ സ്പൈസസ് ബോർഡ്, എഫ്.എസ്.എസ്.എ.ഐ, ട്രേഡേഴ്സ് അസോസിയേഷനുകൾ, മറ്റ് ഏജൻസികൾ എന്നിവ ഒരുമിച്ചു നിൽക്കണമെന്നും ഇപ്സ്റ്റ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *