Timely news thodupuzha

logo

മൂലമറ്റം ത്രിവേണി സംഗമവും തൂക്കുപാലവും ടൂറിസം സ്‌പോട്ടായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

മൂലമറ്റം: വിദൂര ദേശത്തെ സഞ്ചാരികൾക്കിടയിൾ അധികം അറിയപ്പെടാത്ത പ്രദേശമാണ് മൂലമറ്റം ത്രിവേണി സംഗമം. മൂന്ന് ജലസ്രോതസ്സുകള്‍ കൂടിച്ചേരുന്നതിന്റെ നേര്‍ക്കാഴ്ച കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. നിരവധി സിനിമകളുടെ ചിത്രീകരണവും ഈ പ്രദേശത്ത് നടത്തിയിട്ടുണ്ട്. അറക്കുളം വലിയാറിന് കുറുകെയുള്ള തൂക്കുപാലത്തിന്റേയും മൂന്ന് ആറുകള്‍ ചേരുന്ന ത്രിവേണി സംഗമത്തിലേയും കാഴ്ചകള്‍ വ്യത്യസ്തമാണ്.

അപകടരഹിതമായി ഇവിടെ വെള്ളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തൂക്കുപാലം കാണാനും അതില്‍ കയറാനും സെല്‍ഫിയെടുക്കാനും മറ്റും ഒട്ടേറെ ആളുകളാണ് ഇവിടേക്കെത്തുന്നത്.

മൂലമറ്റത്തിന്റെ ഹൃദയ ഭാഗത്ത് കൂടി ഒഴുകുന്ന ടെയ്ല്‍ റേസ് കനാല്‍ വഴിയാണ് പവര്‍ ഹൗസിലെ വെള്ളം ത്രിവേണി സംഗമത്തിൽ എത്തുന്നത്. വേനല്‍ കാലത്തും മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോദ്പാദനം നടക്കുന്നതിനാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ത്രിവേണി സംഗമം ജലസമൃദ്ധമായ കാഴ്ചയാണ് ഒരുക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാര്‍ കഴിയും.

ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും ഇടപെട്ട് പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *