Timely news thodupuzha

logo

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ

ടെൽ അവീവ്: റഫ അതിർത്തിയിലെ രണ്ടു പാതകളും ഇസ്രേലി സേന നിയന്ത്രണത്തിലാക്കിയതോടെ ഗാസ മുനമ്പ് പൂർണമായും ഒറ്റപ്പെട്ടു. ഗാസയെ പൂർണമായി ഇസ്രേലി സേന വളഞ്ഞിരിക്കുകയാണെന്ന് യു.എൻ ഏജൻസികൾ.

ഇന്ധനവും ഭക്ഷണവും എത്തിയില്ലെങ്കിൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി. ഖത്തര്‍, ഈജിപ്ഷ്യന്‍ ഇടനിലക്കാര്‍ മുന്നോട്ടു വച്ച വെടി നിര്‍ത്തല്‍ നിർദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു.

കിഴക്കന്‍ റഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന നിർദേശവുമായി ഇസ്രയേൽ കടുത്ത നടപടികളിലേക്കു നീങ്ങിയതോടെ ആണ് ഹമാസ് വെടിനിർത്തലിനു സമ്മതിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *