Timely news thodupuzha

logo

അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാ രീതി മാറ്റും

തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാ രീതി മാറ്റുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ വിഷയത്തിനും ജയിക്കാൻ 12 മാർക്ക് മിനിമം വേണമെന്ന രീതിയിലാവും അടുത്ത വർഷം മുതലുള്ള പരീക്ഷാ രീതി.

മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2023 – 2024 അധ്യായന വർഷത്തെ പരീക്ഷാ ഫല പ്രഖ്യാപനത്തിനിടെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

99.69 ശതമാനം വിജയമാണ് 2023 – 2024 അധ്യായന വർഷത്തിൽ രേഖപ്പെടുത്തിയത്. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി.

Leave a Comment

Your email address will not be published. Required fields are marked *