Timely news thodupuzha

logo

കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അദാനി വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ഉന്നയിച്ച് കൊണ്ട് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച് രാഹുൽ ഗാന്ധി. ഈ വിഷയം നന്ദി പ്രമേയ ചർച്ചയിൽ എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉയർത്തി. അദ്ദേഹം പ്രസംഗം തുടങ്ങിയത് ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞായിരുന്നു. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ പങ്കുവച്ചു.

കർഷകർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതിയും കേട്ടു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്നങ്ങൾ തുറന്നുകാട്ടി. അഗ്നി വീറുകൾക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ ആശങ്കയും ജനങ്ങൾ പങ്കുവച്ചതായും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ തെറ്റായ നയങ്ങളിൽ ജനം വീർപ്പു മുട്ടുകയാണെന്നും രാഹുൽ​ ഗാന്ധി സൂചിപ്പിച്ചു. എന്നാൽ ഈ സമയത്ത് ബഹളം വെച്ച ഭരണപക്ഷ എം.പിമാർ ഇത് നന്ദിപ്രമേയ ചർച്ചയാണെന്ന് രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *