Timely news thodupuzha

Author name: timely news

കഞ്ഞിക്കുഴി സെൻ്റ്.തോമസ് കുരിശുമല, മീനൊളിയാൻ പാറ റോഡ് നിർമ്മാണം പൂർത്തിയാക്കണം; ടോമി ടി തീവള്ളി

ഇടുക്കി: അരനൂറ്റാണ്ട് പിന്നിട്ട ഗ്രാമീണ മേഖലയിലെ റോഡ് നിർമ്മാണം പൂർത്തിയായില്ലെന്ന് ആക്ഷേപം. കഞ്ഞിക്കുഴി സെൻ്റ്. തോമസ് കുരിശുമല, കുടുക്കാക്കണ്ടം ഗവ.ഹോമിയോ പടി, വഞ്ചിക്കൽ, മീനൊളിയാൻ പാറ റോഡ് നിർമ്മാണമാണ് അരനൂറ്റാണ്ടായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത്. സർക്കാരിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി വിവിധ ഏജൻസികൾ മുഖാന്തരം റോഡ് നിർമ്മാണത്തിൽ ടാറിങ്ങും കോൺക്രീറ്റും 70% ഓളം പൂർത്തിയായി. ബാക്കിയുള്ള 30% ആണ് ഇപ്പോഴും പൂർത്തിയാകാത്തത്. ഗ്രാമീണ മേഖലയായ സെൻറ്. തോമസ് കുരിശുമല, കുടുക്കാക്കണ്ടം ഗവ.ഹോമിയോപ്പടി, വഞ്ചിക്കൽ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപകാരമാണ്

കഞ്ഞിക്കുഴി സെൻ്റ്.തോമസ് കുരിശുമല, മീനൊളിയാൻ പാറ റോഡ് നിർമ്മാണം പൂർത്തിയാക്കണം; ടോമി ടി തീവള്ളി Read More »

പ്ലസ് റ്റൂ കഴിയുമ്പോൾ ഡ്രൈവിങ്ങ് ലൈസൻസ്; പ്രീ – ലൈസൻസ് പാഠ്യപദ്ധതിയിൽ നടപ്പാക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി

തൃശൂർ: സംസ്ഥാനത്ത് ഗതാഗത നയം കൊണ്ടു വരുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിയമങ്ങളും ശിക്ഷാനടപടികളും കൊണ്ടു മാത്രം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അതിനായി ഗതാഗത സാക്ഷരതാ യജ്ഞം കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലസ് ടു കഴിയുമ്പോൾ തന്നെ വിദ്യാർഥികൾക്ക് ലൈസൻസ് ലഭിക്കുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ പ്രീ- ലൈസൻസ് പദ്ധതി ഉൾപ്പെടുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും പഴയ വണ്ടികൾ സ്കൂളുകളിൽ എത്തിച്ച് 10

പ്ലസ് റ്റൂ കഴിയുമ്പോൾ ഡ്രൈവിങ്ങ് ലൈസൻസ്; പ്രീ – ലൈസൻസ് പാഠ്യപദ്ധതിയിൽ നടപ്പാക്കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി Read More »

ജമ്മു കാശ്മീരിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചത് 23 പേർ, കനത്ത മഴ തുടരുന്നു; ദേശീയപാത അടച്ചു

ജമ്മു: നാലാം ദിവസവും തുടരുന്ന കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിൽ ജനജീവിതം പ്രതിസന്ധിയിൽ. വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത ബുധനാഴ്ച്ച അടച്ചു. ഉധംപുർ മുതൽ ബനിഹാൽ വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും പാറവീഴ്ചയും റിപ്പോർട്ട് ചെയ്തു. ദേശീയപാതയിൽ ഇരുഭാഗത്തുനിന്നുമുള്ള വാഹനഗതാഗതം തടഞ്ഞതായി ട്രാഫിക് പൊലീസ് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുകയും റോഡ് സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ ദേശീയപാതയിലൂടെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഞായറാഴ്ച്ച മുതൽ പൂഞ്ച്, രജൗരി, ഡോഡ ജില്ലകളിലുണ്ടായ പ്രളയത്തിലും

ജമ്മു കാശ്മീരിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചത് 23 പേർ, കനത്ത മഴ തുടരുന്നു; ദേശീയപാത അടച്ചു Read More »

കറുപ്പ് വേഷത്തിൽ പ്രതിപക്ഷ എം.പിമാർ; പാർലമെൻറിലെത്തി പ്രതിഷേധം രേഖപ്പെടുത്തി

ന്യൂഡൽഹി: പാർലമെൻറിൽ കറുപ്പ് വസ്ത്രം ധരിച്ച് എത്തി പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചതിന് രാഹുൽ ഗാന്ധിക്കും എംപിമാർക്കുമെതിരെ നടന്ന ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. കോൺഗ്രസ് എംപിമാർക്കൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ പാർലമെൻറ് അംഗങ്ങളും കറുപ്പ് വേഷമണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. പാർലമെൻറിന് മുൻപിൽ മുദ്രാവാക്യം വിളികളുമായി എംപിമാർ പ്രതിഷേധിച്ചു. രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്ന്

കറുപ്പ് വേഷത്തിൽ പ്രതിപക്ഷ എം.പിമാർ; പാർലമെൻറിലെത്തി പ്രതിഷേധം രേഖപ്പെടുത്തി Read More »

സി.ജെ.പി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ അടിയന്തര ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നടപടിയെ ചോദ്യം ചെയ്ത ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച ഹർജി നിരസിച്ചത്. പ്രതിഷേധത്തിനിടെ വിദ്യാർഥികൾ പൊലീസിൻറെ ക്രൂരതയ്ക്ക് ഇരയായെന്നും ഇതിൻറെ തെളിവായി വീഡിയോകൾ തൻറെ കൈവശമുണ്ടെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ബെഞ്ചിന്

സി.ജെ.പി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ അടിയന്തര ഹർജി പരിഗണിക്കാതെ സുപ്രീം കോടതി Read More »

നിതിൻ രാജിൻറെ മരണത്തിൽ പ്രതിയെ സംരക്ഷിക്കാൻ ഉന്നതർ ഇടപെട്ടുവെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെൻറൽ കോളെജ് വിദ‍്യാർഥി ആർ.എൽ. നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ‍്യ പ്രതിയായ ഡോ. എം.കെ റാമിനെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർ ഇടപെട്ടുവെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങൾ‌ പൂർണ പരാജയമാണെന്നും കോടതി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഗൂഢാലോചന നടന്നുവെന്നാണ് ഹൈക്കോടതി പറയുന്നത്. ഇക്കാര‍്യത്തിൽ അന്വേഷണം വേണമെന്നു പറഞ്ഞ കോടതി പ്രതിയെ അറസ്റ്റ് ചെയ്ത ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് നിർദേശിച്ചു. പ്രതിയുടെ പണവും അനുകൂല‍്യവും പറ്റി

നിതിൻ രാജിൻറെ മരണത്തിൽ പ്രതിയെ സംരക്ഷിക്കാൻ ഉന്നതർ ഇടപെട്ടുവെന്ന് ഹൈക്കോടതി Read More »

ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദം; പ്രതികരണവുമായി എം സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എം സ്വരാജ്. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ലെന്നാണ് സ്വരാജ് പറയുന്നത്. എടുത്താലും മറ്റു സ്ഥാപനങ്ങൾക്ക് അതിൽ എന്താണ് കാര‍്യമെന്നും സ്വരാജ് ചോദിച്ചു. സ്ഥാപനത്തിൻറെ അച്ചടക്കം സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ട സാഹചര‍്യമുണ്ടെങ്കിൽ അതുണ്ടാവുമെന്നും ഇല്ലെങ്കിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആർക്കാണ് വാരാന്തപ്പതിപ്പിൻറെ ചുമതലയെന്ന ചോദ‍്യത്തിന് അത് ദേശോഭിമാനിയുടെ ആഭ‍്യന്തര കാര‍്യമാണെന്നായിരുന്നു സ്വരാജിൻറെ മറുപടി. പത്രം അച്ചടിക്കാൻ വൈകിയത് സാങ്കേതിക കാരണങ്ങളാലാണെന്നും വാരാന്തപ്പതിപ്പിലേക്ക് നൂറുക്കണക്കിന്

ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദം; പ്രതികരണവുമായി എം സ്വരാജ് Read More »

പാലാ നഗരസഭയിലെ 4 കോൺഗ്രസ് കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി

പാല: നഗരസഭയിലെ ചെയർപേഴ്സണെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ.പി.സി.സി. പ്രസിഡൻ്റിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തതായി ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് എം എൽ എ അറിയിച്ചു. ഇവർക്കെതിരെ നിയമപരമായ നടപടിയും സ്വീകരിക്കും. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലായെന്നും നാട്ടകം സുരേഷ് പറഞ്ഞു.

പാലാ നഗരസഭയിലെ 4 കോൺഗ്രസ് കൗൺസിലർമാരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി Read More »

സി.ജെ.പി സമരത്തിന് പിന്തുണയുമായി രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരം അതിശക്തമാവുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെൻറ് മാർച്ചിനു നേരെ ഡൽഹി പൊലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ ചൊവ്വാഴ്ച വൈകിട്ട് കോൺഗ്രസിൻറെ അപ്രതീക്ഷിത സമരം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി ഡി.കെ.

സി.ജെ.പി സമരത്തിന് പിന്തുണയുമായി രാഹുലും പ്രിയങ്കയും Read More »

സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമതാ ബാനർജി

കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ആവശ്യമെങ്കിൽ ഡൽഹിയിൽ എത്തി സമരത്തിൽ പങ്കെടുക്കുമെന്ന് മമമത പറഞ്ഞു. കൊൽക്കത്തയിൽ തൃണമൂൺ കോൺഗ്രസിൻറെ പരിപാടിയിൽ പങ്കെടുക്കവേയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്കെതിരെ ഇന്ത്യ സഖ്യത്തിൻറെ കുടക്കീഴിൽ അണിനിരക്കേണ്ട സമയം എത്തിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ പാർട്ടികളോളും രാജ്യത്തോടും തന്നെ താൻ ഇക്കാര്യം അഭ്യർഥിക്കുന്നു. ഏകാധിപത്യത്തിൻറെ എല്ലാ പരിധിയും ബിജെപി സർക്കാർ ലംഘിച്ചുകഴിഞ്ഞു. ഹിറ്റ്‌ലറിനെയും സ്റ്റാലിനെയും

സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമതാ ബാനർജി Read More »

സിംഗപ്പൂർ യാത്രയ്ക്കിടെ ഒന്നരക്കോടിയുടെ വജ്രം മോഷ്ടിച്ച് വായിലിട്ട ഇന്ത്യക്കാരന് രണ്ട് വർഷം തടവ്

സിംഗപ്പൂർ: ഒന്നരക്കോടി രൂപ വില മതിക്കുന്ന വജ്രം സിംഗപ്പൂരിൽ നിന്ന് മോഷ്ടിച്ച് വായിൽ ഒളിപ്പിച്ച കേസിൽ ഇന്ത്യൻ യാത്രക്കാരന് രണ്ട് വർഷം തടവുശിക്ഷ. മാങ്ക്രോളിയ മനോജ് കുമാർ കുർജിഭായിയെയാണ്(41) രണ്ട് വർഷം രണ്ട് മാസം രണ്ട് ആഴ്ച്ച തടവ് അനുഭവിക്കാൻ ശിക്ഷിച്ചിരിക്കുന്നത്. കേസിലെ രണ്ടാമത്തെ പ്രതിയായ സെരാസിയ മിലൻ രാംനിക്ഭായിയുടെ(30) വിചാരണ വെള്ളിയാഴ്ച്ച പൂർത്തിയാകും. 2026 ജൂൺ 19നാണ് ഇരുവരും ഒരു സുഹൃത്തിൻ്റെ സഹായത്തോടെ സിംഗപ്പൂരിൽ എത്തിയത്. ചൈനാ ടൗണിലെ ഡയാനോച്ച് ജുവലറിയിലെ 154,000 ഡോളർ(1,48,00,000 രൂപ)

സിംഗപ്പൂർ യാത്രയ്ക്കിടെ ഒന്നരക്കോടിയുടെ വജ്രം മോഷ്ടിച്ച് വായിലിട്ട ഇന്ത്യക്കാരന് രണ്ട് വർഷം തടവ് Read More »

ചോര വാർന്ന് കിടന്നത് നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ?; ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: പാലോട് സിഎച്ച്‌സിയിൽ മുറിവേറ്റ് വന്ന രോഗിയെ മൊബൈൽ വെട്ടത്തിൽ ചികിത്സിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഫെ‍യ്സ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിൻറെയും ആരോഗ്യ വകുപ്പിൻറെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്. ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും “കറൻറ് കട്ട് അര മണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം” എന്ന് പറയുമായിരുന്നോ? എന്നാണ് ശോഭ സുരേന്ദ്രൻ ചോദിച്ചത്. കറൻറ് കട്ട് അരമണിക്കുറല്ലേ

ചോര വാർന്ന് കിടന്നത് നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ?; ശോഭാ സുരേന്ദ്രൻ Read More »

കെ.ആർ അജയൻ പ്രൊഫഷണലിസത്തിന് മുൻതൂക്കം നൽകുന്ന മാധ്യമപ്രവർത്തകൻ; എം സ്വരാജിന്റെ നടപടി അന്തസിന് നിരക്കാത്തത്; ജി ശക്തിധരൻ്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കൊച്ചി: കെ.ആർ അജയൻ ദേശാഭിമാനിയിൽ പ്രൊഫഷണലിസത്തിന് മുൻതൂക്കം നല്കുന്ന അപൂർവ്വം മാദ്ധ്യമപ്രവർത്തകരിൽ ഒരാളാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ജി ശക്തിധരൻ. എം സ്വരാജിന്റെ നടപടി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റിലുള്ള ഒരംഗത്തിന്റെ അന്തസിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജി ശക്തിധരൻ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജി ശക്തിധരൻ്റെ ഫേസ് ബുക്ക് കുറിപ്പിൽ നിന്നും; “പിണറായി കള്ളനാണോ എന്ന്ദേശാഭിമാനിക്കോ സംശയം? ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് അച്ചടി ഒരു ദിവസം വൈകിപ്പിക്കേണ്ടി വന്നതിന്റെ കാരണം സംബന്ധിച്ച്

കെ.ആർ അജയൻ പ്രൊഫഷണലിസത്തിന് മുൻതൂക്കം നൽകുന്ന മാധ്യമപ്രവർത്തകൻ; എം സ്വരാജിന്റെ നടപടി അന്തസിന് നിരക്കാത്തത്; ജി ശക്തിധരൻ്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു Read More »

ഇൻറർനെറ്റില്ലെങ്കിലും യു.പി.ഐ ഇടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയിലേക്കും

ഇൻറർനെറ്റ് ഇല്ലാതെയും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന ടാപ് ആൻഡ് പേ സംവിധാനം ഇന്ത്യയിലേക്കും. ഫോണും പിഒഎസ് മെഷീനും ഓഫ് ലൈനിൽ ആണെങ്കിൽ പോലും പണമിടപാട് നടത്താവുന്ന സംവിധാനമാണിത്. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ടാപ് ആൻഡ് പേ സംവിധാനത്തിനു സമാനമായിരിക്കും ഇതും. ഓഫ് ലൈനിലുള്ള ടാപ് ആൻഡ് പേ സംവിധാനം വഴി 2000 രൂപയുടെ ഇടപാട് വരെ നടത്താം. അതിനായി ഇൻറർനെറ്റ് കണക്ഷനുള്ള

ഇൻറർനെറ്റില്ലെങ്കിലും യു.പി.ഐ ഇടപാട് നടത്താൻ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയിലേക്കും Read More »

പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ തുടർ ചർച്ചയ്ക്കില്ലെന്ന് ഇന്ത‍്യ

ന‍്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാത്ത പക്ഷം സിന്ധു നദീജല കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന നിലപാടിൽ കേന്ദ്രം. അതേസമയം, കരാർ നിലവിലെ രൂപത്തിൽ തുടരാൻ സാധിക്കില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിൽ മാറ്റം വേണമെന്നുമാണ് ഇന്ത‍്യയുടെ ആവശ‍്യം. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. കരാറിൽ ഭേദഗതി വേണമെന്നാണ് ഇന്ത‍്യയുടെ നിലപാടെങ്കിലും പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരേ സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2025 ഏപ്രിൽ 22ന് പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ

പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ തുടർ ചർച്ചയ്ക്കില്ലെന്ന് ഇന്ത‍്യ Read More »

സിക്കിമിലെ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു, കാണാതായ 27 പേരിൽ മലയാളിയും

ഗാങ്‌ടോക്: സിക്കിമിൽ നിർമാണം പുരോഗമിക്കുകയായിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ എട്ട് തൊഴിലാളികൾ മരിച്ചു. ഒരു മലയാളി അടക്കം 27 പേരെ കാണാതായി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനിൽ‌ ജിയോളജി വിഭാഗം സീനിയർ മാനേജറായ കോട്ടയം സ്വദേശി അനീഷ് മോഹനാണ് കാണാതായ മലയാളി. നാംചി ജില്ലയിലെ സമർദുംഗിലാണ് സംഭവം. തീസ്ത സ്റ്റേജ് ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് അപകടം ഉണ്ടായത്. മണ്ണിടിച്ചിനെ തുടർന്ന് തുരങ്കത്തിൻറെ പ്രവേശനകവാടം പൂർണമായി അടഞ്ഞനിലയിലാണ്. അപകടത്തെ

സിക്കിമിലെ തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു, കാണാതായ 27 പേരിൽ മലയാളിയും Read More »

നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാന മന്ത്രി

‌ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ‍്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനും യുവാക്കളിലേക്ക് എത്തിച്ചേരാനും നിയമസഭാംഗങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു. എൻഡിഎ പാർലമെൻററി പാർട്ടി യോഗത്തിലായിരുന്നു പ്രസ്താവന. വിദ‍്യാർഥികളുടെ താത്പര‍്യങ്ങൾ സംരക്ഷിക്കണമെന്ന് പറഞ്ഞ മോദി കേസിൽ അറസ്റ്റിലായവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിൻറെ ഗൂഢാലോചനകളെ പറ്റി വിദ‍്യാർഥികൾ ബോധവാന്മാരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ‍്യാർഥി പ്രതിഷേധം തുടരുന്ന സാഹചര‍്യത്തിലാണ് പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളും ചോദ‍്യപേപ്പർ ചോർച്ചയും

നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാന മന്ത്രി Read More »

ചരക്കുതീവണ്ടി പാളംതെറ്റി, 50ലധികം ട്രെയ്ൻ സർവീസ് മുടങ്ങി

ന്യൂഡൽഹി: ഡൽഹി – ഗാസിയാബാദ് റെയ്ൽപാതയിൽ ചരക്കുതീവണ്ടി പാളം തെറ്റി. ആറു വാഗണുകളാണ് പാളംതെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തർപ്രദേശിലെ ഗാസിയാബാദിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇതേ തുടർന്ന് 50ലധികം ട്രെയ്ൻ സർവീസുകൾ തടസപ്പെട്ടു. സംഭവത്തെ തുടർന്ന് 53 ട്രെയ്നുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ സമയക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തതായി നോർത്തേൺ റെയ്ൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ് അറിയിച്ചു. ഡൽഹി ഡിവിഷണൽ റെയ്ൽവേ മാനേജറുടെ നേതൃത്വത്തിൽ മുതിർന്ന റെയ്ൽവേ

ചരക്കുതീവണ്ടി പാളംതെറ്റി, 50ലധികം ട്രെയ്ൻ സർവീസ് മുടങ്ങി Read More »

പാലായിൽ അവിശ്വാസ പ്രമേയം പാസായി: ചെയർപേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട് ദിയ

കോട്ടയം: പാല നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. അഞ്ച് യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണായ ദിയ പുറത്തായത്. യുഡിഎഫ് പിന്തുണയോടെയുള്ള സ്വതന്ത്ര കൂട്ടായ്മയാണ് പാലാ ഭരിച്ചിരുന്നത്. 26 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിന് 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം വിജയിക്കാൻ വേണ്ടിയിരുന്നത്. ബിനു പുളിക്കക്കണ്ടം മകൾ ദിയ പുളിക്കക്കണ്ടം ബിനുവിൻറെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരും കോൺഗ്രസ്, കേരള

പാലായിൽ അവിശ്വാസ പ്രമേയം പാസായി: ചെയർപേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട് ദിയ Read More »

മലയാളി ഉൾപ്പെടെ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, റഷ്യയുടെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ന്യൂഡൽഹി: യുക്രെയ്ൻ തീരത്തിന് സമീപം ചരക്കുകപ്പലായ എംവി ഗോൾഡൻ ലിയോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ മലയാളി അടക്കം നാലു ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയുടെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. സംഭവത്തിൽ ഇന്ത്യയുടെ ഗുരുതരമായ ആശങ്കയും വ്യക്തമായ അപലപനവും റഷ്യൻ ചാർജ് ഡി അഫയേഴ്സ് വ്ലാദിമിർ ലദാനോവിനെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം

മലയാളി ഉൾപ്പെടെ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, റഷ്യയുടെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു Read More »

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ; ടിസി രാജേഷ് എഴുതുന്നു

എഴുത്ത്: ടിസി രാജേഷ് കേരളത്തില്‍ കാലവര്‍ഷത്തിന്റെ മഴകിലുക്കം തുടങ്ങിയാലും ഇല്ലെങ്കിലും, ഓരോ വര്‍ഷവും ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ മുത്തിപ്പാറയില്‍നിന്ന് നാടകത്തിന്റെ മണികിലുങ്ങിത്തുടങ്ങും. ഇടവേളകളില്ലാതെ അഞ്ചെട്ടുമാസക്കാലത്തേക്ക് അതു തുടര്‍ന്നുകൊണ്ടേയിരിക്കും. പിന്നെ, അവയോരോന്നായി പതിയെ മലയിറങ്ങി കേരളത്തിലെമ്പാടുമായി പടരും. ആ മണികിലുക്കം കേരളം കേള്‍ക്കാന്‍ തുടങ്ങുന്നത് ‘കള്ളന്‍ വിജയ’ന്റെ വീട്ടുമുറ്റത്തുനിന്നുമാണ്. അവയുടെ തുടര്‍ച്ചകളുണ്ടാകുന്നത് കേരളത്തിലെ സാംസ്കാരിക സംഘടനകളുടെ വേദികളിലും പള്ളിപ്പെരുന്നാളുകളിലും ഉല്‍സവപ്പറമ്പുകളിലുമൊക്കെയാണ്. അതിങ്ങനെ കേരളത്തിലെ ഉല്‍സവ സീസണ്‍ അവസാനിക്കുംവരെ നീളും. പിന്നെ, അടുത്ത മഴക്കാലത്തിനു മുന്‍പ്

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ; ടിസി രാജേഷ് എഴുതുന്നു Read More »

വൈ.എം.സി.എ വണ്ണപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും പ്രതിഭകളെ ആദരിക്കലും നടത്തി

തൊടുപുഴ: വൈ.എം.സി.എ വണ്ണപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും പ്രതിഭകളെ ആദരിക്കലും നടത്തി. വണ്ണപ്പുറം വൈ.എം.സി.എ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ജോണി മൂലയിൽ അധ്യക്‌ഷത വഹിച്ചു. സെക്രട്ടറി റോയി തൂമുള്ളിൽ സ്വാഗതവും വണ്ണപ്പുറം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ജോസഫ് അറയ്ക്കതോട്ടം ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ചു.യോഗത്തിൽ വൈ.എം.സി. എ തൊടുപുഴ സബ് റീജിയൻ ചെയർമാൻ ജോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെ പഞ്ചായത്ത്‌ പ്രസിഡന്റ്‌

വൈ.എം.സി.എ വണ്ണപ്പുറം യൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും പ്രതിഭകളെ ആദരിക്കലും നടത്തി Read More »

സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്ന് അനിൽ അക്കര

ഇടുക്കി: സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്നും തദ്ദേശ ഭരണകൂടങ്ങൾക്ക് മികച്ച പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ അക്കര. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഇടുക്കി ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് വിഹിതത്തിൽ ഒരു തരത്തിലുള്ള കുറവും വരുത്താൻ അനുവദിക്കില്ലെന്നുംവ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ വികസന പ്രവർത്തനങ്ങളുടെ മെല്ലപ്പോക്കിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്ന് അനിൽ അക്കര Read More »

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കണ; വണ്ടിപ്പെരിയാർ അരണക്കൽ ദേവാലയത്തിലെ കെ.സി.വൈ.എം വിശ്വാസികൾ സമരം നടത്തി

ഇടുക്കി: ശബരിമല മണ്ഡലകാലം കൂടാതെ,വിദേശികളും സ്വദേശികളുമായിട്ടുള്ള വിനോദസഞ്ചാരികൾ ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രധാന വഴി ആണ്. ഇതോടൊപ്പം തന്നെ വണ്ടിപ്പെരിയാറിന്റെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിന് കുട്ടികളും കടന്നുപോകുന്ന പ്രധാന വഴിയാണ്. വണ്ടിപ്പെരിയാർ സത്രം റോഡ് ഒട്ടനവധി പോരാട്ടങ്ങൾക്ക് ഒടുവിലാണ് 14 കിലോമീറ്റർ നിർമ്മാണം നടക്കുന്നത് തുടർന്ന് വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിൽ വലിയ സ്വാധീനമുള്ള പ്രദേശമാണ്,മൗണ്ട് സത്രം അരണക്കൽ തുടങ്ങിയ പ്രദേശങ്ങൾ. കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ സമയത്ത് റോഡ് മെയിന്റനൻസിന് വേണ്ടി തുക

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കണ; വണ്ടിപ്പെരിയാർ അരണക്കൽ ദേവാലയത്തിലെ കെ.സി.വൈ.എം വിശ്വാസികൾ സമരം നടത്തി Read More »

കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയെന്ന് നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: ലോകമെമ്പാടും ഭാഗ്യക്കുറി സമ്പ്രദായമുണ്ടെങ്കിലും സർക്കാർ നേരിട്ട് നടത്തുന്ന രാജ്യത്തെ ഏക ഭാഗ്യക്കുറിയായ കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയാണെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഇടുക്കി ജില്ലാ തല പ്രകാശനവും ആദ്യ വിൽപ്പനയും നിർവഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ലക്ഷത്തിലധികം തൊഴിലാളികൾക്ക് നേരിട്ടും അല്ലാതെയും ജോലി നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഏറ്റവും മുതിർന്ന ഏജന്റായ കെ എസ് ശിവരാമന്

കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയെന്ന് നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ Read More »

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നതിനാൽ ചാർധാം യാത്ര നിർത്തിവച്ചു

ഡെറാഢൂൺ‌: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ചാർധാം യാത്ര താൽകാലികമായി നിർത്തിവച്ചു. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് യാത്ര നിർത്തിവച്ചത്. ചാർധാം യാത്രയുടെ റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ യാത്രാ മാർഗം തടസപ്പെട്ടു. കാലാവസ്ഥ അനുകൂലമാവുന്നതു വരെ തീർഥാടകർ ആരും തന്നെ യാത്ര തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രാദേശിക അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണ ഏപ്രിലിലാണ് യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്കുള്ള ചാർധാം

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നതിനാൽ ചാർധാം യാത്ര നിർത്തിവച്ചു Read More »

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സി.ജെ.പിയുടെ പാർലമെൻറ് മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ആരംഭിച്ച പാർലമെൻറ് മാർച്ചിൽ വൻ സംഘർഷം. തിങ്കളാഴ്ച രാവിലെ നടന്ന മാർച്ചിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ ലാത്തിചാർജ് നടന്നു. പാർലമെൻറിലേക്ക് മാർച്ച് നടത്താൻ പൊലീസ് അനുമതി നൽകിയില്ലെങ്കിലും പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ജന്തർ മന്ദറിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. എണ്ണായിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കാൻ എത്തിയെന്നാണ് വിവരം. സോനം വാങ്ചുക്കിൻറെ ഭാര്യ

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സി.ജെ.പിയുടെ പാർലമെൻറ് മാർച്ചിൽ സംഘർഷം Read More »

നിതിൻ രാജിൻറെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാമിനെ അറസ്റ്റ് ചെയ്തു

‌കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കൊളജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കുടകിൽ നിന്നാണ് റാമിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. സുപ്രീംകോടതി റാമിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കിയത്. ആന്ധ്രപ്രദേശിലെ വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ഒടുവിൽ കർണാടകയിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് എന്നാണ് വിവരം. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടയാണ് റാം സുപ്രീംകോടതിയെ

നിതിൻ രാജിൻറെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാമിനെ അറസ്റ്റ് ചെയ്തു Read More »

കൊല്ലത്ത് കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്, കുടുങ്ങിയത് 20 മണിക്കൂർ

കൊല്ലം: പെരുമഴയത്ത് 20 മണിക്കൂറോളം കിണറ്റിൽ ജീവനു വേണ്ടി മല്ലിട്ട് വീട്ടമ്മ. പൊലീക്കോട് രാഹുൽ ഭവനവിൽ രാധാമണിയാണ് മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയത്. അഗ്നി ശമന സേന എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. മുളയറച്ചാൽ വെളമാനൂർകോണത്തുള്ള സഹോദരൻറെ സ്ഥലത്തെ ആൾമറയില്ലാത്ത കിണറ്റിലാണ് രാധാമണി വീണത്. സമീപത്തൊന്നും ആരുമില്ലാതിരുന്നതിനാൽ എത്ര നിലവിളിച്ചിട്ടും ആരും കേട്ടില്ല. മണിക്കൂറുകൾക്കു ശേഷം കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ സഹോദരൻ രാധാകൃ‌ഷ്ണനാണ് രാധാമണിയുടെ കരച്ചിൽ കേട്ട് കിണറ്റിൽ നോക്കിയത്. അയൽവാസിയെ കൂട്ടി രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.

കൊല്ലത്ത് കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്, കുടുങ്ങിയത് 20 മണിക്കൂർ Read More »

ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. 2025 ജനുവരി 27നായിരുന്നു പോത്തുണ്ടി സ്വദേശികളായ സുധാകരൻ,അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്, തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് ചെന്താമര പറഞ്ഞത്. 2025 ഒക്ടോബർ 18 നു

ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു Read More »

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഫാ. റോബർട്ട് അത്തിക്കൽ അന്തരിച്ചു

പട്ന: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും തരുമിത്രയുടെ (Tarumitra) സ്ഥാപകനുമായ ഫാ. റോബർട്ട് അത്തിക്കൽ എസ്.ജെ.(73) അന്തരിച്ചു. സംസ്കാരം നാളെ (21-07-2026-ചൊവ്വ) വൈകുന്നേരം നാലിന് പട്നയിലെ ജെസ്യൂട്ട് ആസ്ഥാനത്ത്. പട്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജെസ്യൂട്ട് വൈദികനുമാണ് മലയാളിയായ ഫാ. അത്തിക്കൽ. വിദ്യാർത്ഥികൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി 1988-ൽ അദ്ദേഹം ആരംഭിച്ച പ്രസ്ഥാനമാണ് തരുമിത്ര. തരുമിത്ര (Tarumitra) എന്നത് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ദേശീയ വിദ്യാർത്ഥി പ്രസ്ഥാനമാണ്. ഹിന്ദിയിലും

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഫാ. റോബർട്ട് അത്തിക്കൽ അന്തരിച്ചു Read More »

ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു.

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ. ബിനിമോൻ എം എൽ. എ ഉദ്ഘാടനം ചെയ്തു .വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു. വെള്ളൂർ എസ് എച്ച് ഒ. എം. റിയാസ് , ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി സിനി , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി. കെ കുര്യാക്കോസ് , പഞ്ചായത്ത് വൈസ് പ്രസിസൻ്റ്

ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. Read More »

കലൂർ പരുന്താനിയില്‍ പരേതനായ ഡിഡി സാറെന്ന പി.യു ഉലഹന്നന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കലൂര്‍: പരുന്താനിയില്‍ പരേതനായ പി.യു ഉലഹന്നന്‍ (ഡിഡി സാര്‍)ന്റെ ഭാര്യ ത്രേസ്യാമ്മ ഉലഹന്നന്‍ (94) അന്തരിച്ചു. സംസ്‌കാരം നാളെ (20.07.2026, തിങ്കള്‍) 10.30ന് കലൂര്‍ സെന്റ് ജോണ്‍സ്ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍. പരേത ചാലാശേരി കൊച്ചുപറമ്പില്‍ കുടുംബാംഗം. കോതമംഗലം രൂപത വൈദികന്‍ ഫാ. ജോസഫ് കൊച്ചുപറമ്പിലിന്റെ പിതൃസഹോദരിയാണ്. മക്കള്‍ : എല്‍സി ജോണ്‍ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, എസ്‌സിബി, മുതലക്കോടം), മേരി ജോണ്‍ (റിട്ട. എച്ച്.എം. സെന്റ് ജോസഫ് എല്‍പിഎസ്, പന്നിമറ്റം), ബേബി ജോണ്‍ പരുന്താനിയില്‍ വാച്ച് ഹൗസ്

കലൂർ പരുന്താനിയില്‍ പരേതനായ ഡിഡി സാറെന്ന പി.യു ഉലഹന്നന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി Read More »

കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

തൊടുപുഴ: തനിക്ക് ലഭിച്ച അധികാരം സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ. ജനക്കൂട്ടത്തിനിടയിൽ നിൽക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ സന്തോഷം എന്നും. കേരളത്തിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം എത്തിച്ച നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ മുൻസിപ്പൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാമത് ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷ

കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി Read More »

അപകടഭീഷണയുയർത്തി കലയന്താനിയിൽ നിന്നിരുന്ന പയ്യാനിമരം പൊതുമരാമത്ത് വകുപ്പ് വെട്ടി നീക്കി

കലയന്താനി: 35 വർഷത്തിലധികം പഴക്കമുള്ള മരമാണ് വെട്ടിനീക്കിയത്. ഇതോടെ അപകടം ഒഴിഞ്ഞുപോയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.തൊടുപുഴ പൂമാല റൂട്ടിൽ കലയന്താനിയിലെ പ്രധാന ബസ്റ്റോപ്പിന് സമീപം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും അപകട ഭീഷണിയായി നിന്നിരുന്ന പയ്യാനിമരം വെട്ടിമാറ്റി.വി ബി സി ന്യൂസ് വാർത്തയെതുടർന്നാണ് അധികൃതർ മരം വെട്ടി നീക്കുവാൻ തയ്യാറായത്. ഹൈസ്ക്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ. സെൻ്റ് മേരീസ് ദേവാലയം, നിരവധി വ്യാപാരസ്ഥാ പനങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രധാന ജംഗ്ഷനാണിത്. 35 വർഷത്തിലധികം പഴക്കമുള്ള ഈ മുത്തശ്ശി

അപകടഭീഷണയുയർത്തി കലയന്താനിയിൽ നിന്നിരുന്ന പയ്യാനിമരം പൊതുമരാമത്ത് വകുപ്പ് വെട്ടി നീക്കി Read More »

റോഡിലെ വെള്ളക്കെട്ടിൽ മൊബൈൽ വീണു; കണ്ടെത്തിയത് ഫയർഫോഴ്സെത്തി മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം

തൊടുപുഴ: വെങ്ങല്ലൂർ – ഊന്നുകൽ റോഡിലെ ആരവല്ലിക്കാവ് ജംഗ്ഷനിൽ തകർന്ന റോഡും വെള്ളക്കെട്ടും മൂലമുള്ള അപകടങ്ങൾ തുടർക്കഥയാകുന്നതിനിടെ, ഇന്നലെ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയുടെ മൊബൈൽ ഫോൺ പോലും കണ്ടെത്താൻ ഫയർഫോഴ്സിന്റെ സഹായം തേടേണ്ടിവന്നു. റോഡിലെ കുഴിയിൽ മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്ക് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് യാത്രക്കാരിയുടെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരും പ്രദേശവാസികളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കനത്ത വെള്ളക്കെട്ടും ചെളിയും കാരണം ഫോൺ കണ്ടെത്താനായില്ല. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മോട്ടോർ

റോഡിലെ വെള്ളക്കെട്ടിൽ മൊബൈൽ വീണു; കണ്ടെത്തിയത് ഫയർഫോഴ്സെത്തി മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം Read More »

അപകടത്തിൽ പരിക്കേറ്റ് യുവാവിന് ആവശ്യമായ ചികിത്സ നൽകിയില്ല; ഇടുക്കി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കുടുംബം

ഇടുക്കി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളേജിലെത്തിയ യുവാവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്നും ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും പരാതി. പാറേമാവ് സ്വദേശിയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. യുവാവിൻ്റെ മാതാവ് ജാസ്മിയാണ് ഈ വിവരം പങ്കുവെച്ചത്. പരിക്കേറ്റ ആളുമായി സ്കാനിങ്ങിനും മറ്റും പോകേണ്ടി വന്നപ്പോൾ സഹായത്തിന് ആരും എത്തിയല്ലെന്ന് ജാസ്മി പറയുന്നു. കൂടാതെ സി.റ്റി സ്കാനിങ്ങിനായി 2500 രൂപ ഉടനെ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചെന്നതിനാൽ പണം കൈവശമില്ലെന്നും ​ഗൂ​ഗിൾ

അപകടത്തിൽ പരിക്കേറ്റ് യുവാവിന് ആവശ്യമായ ചികിത്സ നൽകിയില്ല; ഇടുക്കി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കുടുംബം Read More »

പി.എസ്‌.സിക്ക് തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്; തൊടുപുഴയിലെത്തിയത് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവർ

തൊടുപുഴ: നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങൾ ഉയരുന്നതിനിടെ പിഎസ്‌സിക്കു തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്. ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഇടുക്കി ജില്ലയിലെ നിരവധി വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ അവസരം നഷ്ടമായത്. തൊടുപുഴയിൽ സെന്ററായി കിട്ടിയ വിദ്യാർത്ഥികൾ അധികവും ഹൈറേഞ്ചിൽ നിന്നുള്ളവരായിരുന്നു. എക്സാമിനായി നെടുങ്കണ്ടത്ത് നിന്നും കട്ടപ്പനയിൽ നിന്നുമാണ് വിദ്യാർത്ഥികൾ എത്തിയത്. ജോലിസ്ഥലത്തുനിന്ന് ലീവ് എടുത്തു വരെ വിദ്യാർത്ഥികൾ എത്തിയിരുന്നു.വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന പരീക്ഷയിലാണ് ചോദ്യപ്പേപ്പർ

പി.എസ്‌.സിക്ക് തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്; തൊടുപുഴയിലെത്തിയത് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവർ Read More »

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കരിമണ്ണൂർ: ബ്ലോക്ക് കോൺ​ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ചടങ്ങ് ജോൺ നെടിയപാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജു ഓടക്കൽ അധ്യാക്ഷത വഹിച്ചു. ജോസ് ഊരക്കാട്ടിൽ, ബേബി തോമസ്, ജിജി അപ്രേം, ഗൗരി സുകുമാരൻ, ജോളി അഗസ്റ്റ്യൻ, എ.എൻ ദിലീപ് കുമാർ, റ്റി.കെ നാസർ, ബിബിൻ അ​ഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി Read More »

കേൾവിക്കുറവിനെ നിസാരമായി കാണരുത്. കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം; ഡോ. മാനസ കൃഷ്ണ എഴുതുന്നു

ഡോ. മാനസ കൃഷ്ണ(ഇ.എൻ.റ്റി, ലാറിം​ഗോളജി ആൻഡ് ഹെഡ് & നെക്ക് സർജറി വിഭാ​ഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ) എഴുതുന്നു കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്​​ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് . ദൂരെ നിന്നു പറയുന്നതു പോലെ

കേൾവിക്കുറവിനെ നിസാരമായി കാണരുത്. കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം; ഡോ. മാനസ കൃഷ്ണ എഴുതുന്നു Read More »

ലയൺസ് ക്ലബ് ഓഫ് വണ്ണപ്പുറം ഡയമണ്ട് 2026 – 2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

വണ്ണപ്പുറം: ലയൺസ് ക്ലബ് ഓഫ് വണ്ണപ്പുറം ഡയമണ്ട് 2026 – 2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.നിയമ സഭ ചീഫ് വിപ് അപു ജോൺ ജോസഫ് സേവന പദ്ധതികളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോയ് മത്തായി പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം നിർവഹിച്ചു. 2026 – 2027 വർഷത്തെ പ്രസിഡന്റായി ജോർജ് അഗസ്ത്യൻ ചുമതല ഏറ്റു. ക്ലബ് വനിതാ ഫോറത്തിന്റെ ഉദ്ഘാടനം സിജി ജസാന്റോ നിർവഹിച്ചു. പാസ്റ്റ് പ്രസിഡന്റ് സാം ജോസഫ്

ലയൺസ് ക്ലബ് ഓഫ് വണ്ണപ്പുറം ഡയമണ്ട് 2026 – 2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി Read More »

വൈദ്യുതി മുടക്കം; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർഥികൾ ഓണ പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരിക്കുന്ന സമയമാണ്. ഒന്നേ കാൽ മണിക്കൂറാണ് കഴിഞ്ഞ ദിവസം വൈദ്യുതി തടസപ്പെട്ടത്. നിയന്ത്രണം മുൻ കൂട്ടി അറിയിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം. അതു മുൻകൂട്ടിക്കണ്ട് വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു. സർക്കാർ മുൻ കൂട്ടി നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. വൈദ്യുതി കരാറുമായി വിയോജിപ്പോടെ മുന്നോട്ടു പോകാനായിരുന്നു എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നത്.

വൈദ്യുതി മുടക്കം; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ Read More »

പാലക്കാട് പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി രോഗി മരിച്ചു

പാലക്കാട്: സംസ്ഥാനത്തെ അപ്രതീക്ഷിത പവർ കട്ട് മൂലം അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്. ഓക്സിജൻ സഹായത്തോടെയാണ് കൃഷ്ണനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീട്ടിലും ഓക്സിജൻ നൽകിയിരുന്നു. ഓക്സിജൻ സംവിധാനം പവർ കട്ട് മൂലം തടസപ്പെടുകയായിരുന്നു. രോഗി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ കെഎസ്ഇബിയിൽ വിളിച്ചുവെന്നും തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്നായിരുന്നു മറുപടിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. രാത്രി 12 മണിയോടെ കറൻറ് പോയതോടെയാണ് കൃ‌ഷ്ണൻറെ ഓക്സിജൻ ലെവൽ കുറഞ്ഞത്. എന്തു

പാലക്കാട് പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി രോഗി മരിച്ചു Read More »

തൊടുപുഴ വണ്ണപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടി നാൽപ്പതേക്കർ ഭാ​ഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇറക്കം ഇറങ്ങി വളവു തിരിഞ്ഞു വന്ന കാർ വണ്ണപ്പുറത്തു നിന്നുമെത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുള്ളവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ പിക്ക്അപ്പും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടങ്ങൾ തുർകഥയാകുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുത്തിറക്കവും വളവുമുള്ള ഈ മേഖലയിൽ രാത്രി കാലമായാൽ വെളിച്ചം പോലും ഇല്ല. അടിയന്തരമായി അധികൃതരുടെ ഭാ​ഗത്തു നിന്ന് ഈ മേഖലയിൽ ഇടപെടലുകൾ ഉണ്ടാകണമെന്നാണ്

തൊടുപുഴ വണ്ണപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം Read More »

യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എമാർക്ക് സ്വീകരണം നൽകി; കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി യോഗം ഉദ്ഘാടനം ചെയ്തു

‌തൊടുപുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച എം.എൽ.എമാരായ അപു ജോൺ ജോസഫ്, റോയി കെ പൗലോസ് എന്നിവർക്ക് യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ അഞ്ചിൽ അഞ്ച് സീറ്റിലും യു.ഡി.എഫിനെ വിജയിപ്പിച്ച ജനങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഈ സർക്കാർ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ പ്രധാന ആവശ്യം ഭൂപ്രശ്നങ്ങളാണ്, അതിന് ശാശ്വത പരിഹാരം കാണുവാൻ ആദ്യ ബഡ്ജറ്റിൽ

യു.ഡി.എഫ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എമാർക്ക് സ്വീകരണം നൽകി; കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി യോഗം ഉദ്ഘാടനം ചെയ്തു Read More »

അധികാരത്തിലെത്തിയാൽ യുഡിഎഫ് വാഗ്ദാനങ്ങൾ മറക്കുന്നു: സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സി.വി വർഗീസ്

തൊടുപുഴ: അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ തമ്മിലടിക്കുകയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ പങ്കിടുകയും ചെയ്യുന്നവരാണ്‌ യുഡിഎഫെന്ന്‌ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്‌. ഭരണസ്തംഭനത്തിനും വികസന മുരടിപ്പിനുമെതിരെ തൊടുപുഴ നഗരസഭയ്‌ക്ക്‌ മുന്നിൽ സിപിഐ എം നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‌കഴിഞ്ഞ 10വർഷത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കാനാണ്‌ യുഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്. മന്ത്രിമാരാകാൻ പണം കൊടുക്കണമെന്ന നെറികെട്ട ഭരണസംവിധാനത്തിലേക്കാണ്‌ യുഡിഎഫ്‌ പോകുന്നത്‌. രണ്ടുമാസത്തിനകം ചീഞ്ഞുനാറിയ ഭരണമായി മാറി. തമ്മിലടിക്കുന്ന

അധികാരത്തിലെത്തിയാൽ യുഡിഎഫ് വാഗ്ദാനങ്ങൾ മറക്കുന്നു: സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സി.വി വർഗീസ് Read More »