Timely news thodupuzha

അപകടത്തിൽ പരിക്കേറ്റ് യുവാവിന് ആവശ്യമായ ചികിത്സ നൽകിയില്ല; ഇടുക്കി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി കുടുംബം

ഇടുക്കി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളേജിലെത്തിയ യുവാവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്നും ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും പരാതി. പാറേമാവ് സ്വദേശിയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. യുവാവിൻ്റെ മാതാവ് ജാസ്മിയാണ് ഈ വിവരം പങ്കുവെച്ചത്. പരിക്കേറ്റ ആളുമായി സ്കാനിങ്ങിനും മറ്റും പോകേണ്ടി വന്നപ്പോൾ സഹായത്തിന് ആരും എത്തിയല്ലെന്ന് ജാസ്മി പറയുന്നു. കൂടാതെ സി.റ്റി സ്കാനിങ്ങിനായി 2500 രൂപ ഉടനെ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ് ചെന്നതിനാൽ പണം കൈവശമില്ലെന്നും ​ഗൂ​ഗിൾ പേ ചെയ്യാമെന്നും പറഞ്ഞിങ്കെലും ​അതിന് സമ്മതിച്ചില്ല. ഗൂ​​ഗിൾ പേ സൗകര്യം ഇല്ലെന്നും പൈസ കൈയിൽ തന്നെ വേണമെന്നും ജീവനക്കാർ നിർബന്ധം പിടിക്കുകയായിരുന്നുവെന്നും ജാസ്മി വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ രോ​ഗികൾക്ക് 48 മണിക്കൂർ ചികിത്സ നൽകാൻ മെഡിക്കൽ കോളേജ് സജ്ജമാക്കണമെന്ന് ജാസ്മിയും കുടുംബവും ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *